Main Home | Feedback | Contact Mangalam
Ads by Google

ദളിത്‌ യുവാവിന്റെ കൊലപാതകം:വിസ്‌താരം 13ന്‌ ആരംഭിക്കും

മറയൂര്‍: ഉദുമല്‍പേട്ട നഗരമദ്ധ്യത്തില്‍ ദളിത്‌ യുവാവിനെ കൊല ചെയ്‌ത പതിനൊന്ന്‌ പ്രതികളെയും തിരുപ്പൂര്‍ ജില്ലാ കോടതിയില്‍ ഹാജരാക്കി. ദളിത്‌ യുവാവായ ഉദുമല്‍പേട്ട കുമരലിംഗം സ്വദേശി വേലുസ്വാമിയുടെ മകന്‍ ശങ്കറി (23) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ്‌ ജില്ലാ കോടതി ജഡ്‌ജ്‌ അലമേലു നടരാജന്‍ മുന്‍പാകെയാണ്‌ പ്രതികളെ ഹാജരാക്കിയത്‌.കേസിലെ വിസ്‌താരം 13 മുതല്‍ ആരംഭിക്കും. കഴിഞ്ഞ മാര്‍ച്ച്‌ മാസം 13 നാണ്‌ ഉയര്‍ന്ന ജാതിയില്‍ പെട്ട പളനി സ്വദേശി ചിന്നസ്വാമിയുടെ മകള്‍ കൗസല്യയെ പ്രണയിച്ച്‌ വിവാഹം ചെയ്‌തതിന്‌ ശങ്കറിനെ ഭാര്യയുടെ മുന്നിലിട്ട്‌ വെട്ടിക്കൊലപ്പെടുത്തിയത്‌.
കേസുമായി ബന്ധപ്പെട്ട്‌ കൗസല്യയുടെ പിതാവ്‌ ചിന്നസ്വാമി, മാതാവ്‌ അന്നലക്ഷ്‌മി മാതൃസഹോദരന്‍ പാണ്ടിദുര എന്നിവര്‍ ഉള്‍പ്പെടെ പതിനൊന്ന്‌ പേരെയാണ്‌ കോടതിയില്‍ ഹാജരാക്കിയത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top