Main Home | Feedback | Contact Mangalam
Ads by Google

മുക്കുപണ്ടം പണയംവച്ച്‌ ലക്ഷങ്ങളുടെ തട്ടിപ്പ്‌; പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി

പാലാ: നഗരത്തിലെ പ്രധാന സഹകരണ ബാങ്കിന്‍െ ശാഖയില്‍ മുക്കുപണ്ടം പണയംവച്ച്‌ തട്ടിപ്പ്‌ നടത്തിയ യുവാവിനായി പോലീസ്‌ അന്വേഷണം ഊര്‍ജ്‌ജിതമാക്കി. പാലാ വെള്ളാപ്പാട്‌ സ്വദേശി നിതിനെയാണ്‌ മുക്കുപണ്ടം പണയംവച്ച്‌ പണം തട്ടിയ കേസില്‍ പോലീസ്‌ തെരയുന്നത്‌. പാലായിലെ ഒരു സഹകരണബാങ്കിന്റെ ശാഖയില്‍നിന്ന്‌ ഏഴു തവണയായി മുക്കുപണ്ടം പണയംവച്ച്‌ 4.99 ലക്ഷം രൂപയാണ്‌ തട്ടിയെടുത്തത്‌. തങ്കത്തെ വെല്ലുന്ന മുക്കുപണ്ടമാണ്‌ ഇയാള്‍ പണയത്തിനായി കൊണ്ടുവന്നതെന്ന്‌ പോലീസ്‌ പറഞ്ഞു. ഹാള്‍മാര്‍ക്ക്‌ മുദ്രയുള്ളതാണ്‌ മുക്കുപണ്ടങ്ങള്‍. പ്രത്യക്ഷത്തില്‍ തനി സ്വര്‍ണ്ണമെന്ന്‌ തോന്നുന്ന ഇവ മുക്കുപണ്ടമാണെന്ന്‌ തിരിച്ചറിയാന്‍ ബാങ്കിലെ സ്വര്‍ണ്ണ പരിശോധകര്‍ക്കും സാധിച്ചിരുന്നില്ല. പരിശോധകന്റെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്‌ഥാനത്തിലാണ്‌ ബാങ്ക്‌ പണയം സ്വീകരിച്ച്‌ പണം നല്‍കിയത്‌. വിലകൂടിയ ബുള്ളറ്റിലെത്തി കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല ഊരി പണയത്തിന്‌ നല്‍കിയപ്പോള്‍ ജീവനക്കാര്‍ക്ക്‌ സംശയം തോന്നിയിരുന്നില്ല. പരിശോധകന്‍ ഇല്ലെന്നറിഞ്ഞിട്ടും മറ്റൊരു ബ്രാഞ്ചില്‍നിന്ന്‌ പരിശോധകന്‍ എത്തുംവരെ നിതിന്‍ കാത്തുനിന്നു. ഇയാളുടെ ക്ഷമയും പണം കൈപ്പറ്റുന്നതിനുള്ള തിടുക്കവും നിരീക്ഷിച്ച ബ്രാഞ്ച്‌ മാനേജര്‍ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന്‌ പണയ ഉരുപ്പടിയില്‍ നടത്തിയ ശാസ്‌ത്രീയ പരിശോധനയിലാണ്‌ തട്ടിപ്പ്‌ പുറത്തായത്‌. പ്രതിയായ നിതിന്‍ ഇപ്പോള്‍ ഒളിവിലാണ്‌. ഇയാള്‍തന്നെയാണ്‌ ഓരോതവണയും പണയം വയ്‌ക്കാന്‍ എത്തിയിരുന്നത്‌. വീട്ടിലുള്ളവരുടെ പേരിലും ഇയാള്‍ മുക്കുപണ്ടം പണയംവച്ച്‌ പണം വാങ്ങിയിട്ടുണ്ട്‌. ബാങ്ക്‌ അധികൃതര്‍ ബന്ധപ്പെട്ട ജീവനക്കാരില്‍നിന്ന്‌ പണം ഈടാക്കാന്‍ ശ്രമിക്കുന്നുണ്ട്‌. പണയത്തിന്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ സ്വര്‍ണ്ണ പരിശോധകനില്‍നിന്ന്‌ ബാങ്ക്‌ പണം ഈടാക്കും. ഹാള്‍മാര്‍ക്ക്‌ മുദ്രയുള്ള മുക്കുപണ്ടത്തിനു പിന്നില്‍ വന്‍ റാക്കറ്റാണെന്നും പണയത്തട്ടിപ്പ്‌ നടത്തുന്ന സംഘത്തിലെ ഒരു കണ്ണി മാത്രമാണ്‌ ഈ യുവാവെന്നുമാണ്‌ നിഗമനം. സംഭവം പുറത്തായതോടെ സ്വര്‍ണ്ണവായ്‌പ നല്‍കുന്ന ബാങ്കുകളും സ്‌ഥാപനങ്ങളും ആശങ്കയിലാണ്‌. തങ്ങളും ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിരിക്കുമോ എന്ന ഭീതിയിലാണ്‌ ജീവനക്കാര്‍. ഒന്നിലധികം ബാങ്കുകളിലെ സ്വര്‍ണ്ണ പരിശോധന നടത്തുന്ന അപ്രൈസര്‍മാരും സംശയത്തിന്റെ നിഴലിലാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top