Main Home | Feedback | Contact Mangalam
Ads by Google

മുക്കുപണ്ടം പണയം വെച്ച്‌ കോടികള്‍ തട്ടിയെടുത്ത സംഭവം : മാനേജരുടെ വീട്ടില്‍ പോലീസ്‌ റെയ്‌ഡ് നടത്തി

കാസര്‍ഗോഡ്‌: മുട്ടത്തൊടി സര്‍വ്വീസ്‌ സഹകരണബാങ്കിന്റെ വിദ്യാനഗര്‍ ശാഖയിലും നായന്‍മാര്‍ മൂല ശാഖയിലും മുക്കുപണ്ടം പണയം വെച്ച്‌ കോടികള്‍ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിയുന്ന മാനേജരുടെ വീട്ടില്‍ പോലീസ്‌ റെയ്‌ഡ് നടത്തി. വിദ്യാനഗര്‍ സി.ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ മുക്കുപണ്ടതട്ടിപ്പ്‌ കേസിലെ പ്രതികളില്‍ ഒരാളായ അമ്പലത്തറ കോട്ടപ്പാറയിലെ സന്തോഷ്‌കുമാറിന്റെ വീട്ടില്‍ റെയ്‌ഡ് നടത്തിയത്‌.
സന്തോഷ്‌കുമാറിന്റെ ഭാര്യയും മക്കളും മാത്രമേ തല്‍സമയം വീട്ടിലുണ്ടായിരുന്നുള്ളൂ. സന്തോഷ്‌കുമാര്‍ അറസ്‌റ്റ് ഭയന്ന്‌ ഒളിവില്‍ കഴിയുകയാണ്‌. ഭാര്യയെ പോലീസ്‌ വിശദമായി ചോദ്യം ചെയ്‌തു. ഭര്‍ത്താവ്‌ എവിടെയുണ്ടെന്ന്‌ തനിക്കറിയില്ലെന്നും അദ്ദേഹത്തിന്റെ ഇടപാടുകളെക്കുറിച്ച്‌ ധാരണയൊന്നുമില്ലെന്നും ഭാര്യ അനേ്വഷണ ഉദ്യോഗസ്‌ഥരോട്‌ പറഞ്ഞു. സന്തോഷ്‌കുമാറിനെക്കുറിച്ച്‌ എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണമെന്ന നിര്‍ദേശം നല്‍കിയ ശേഷമാണ്‌ പോലീസ്‌ സംഘം തിരിച്ചുപോയത്‌.
സന്തോഷ്‌കുമാര്‍ ഭാര്യയുടെ പേരില്‍ മുട്ടത്തൊടി ബാങ്കില്‍ പുതിയ അക്കൗണ്ട്‌ തുടങ്ങിയതായും അതില്‍ 50 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതായും പോലീസ്‌ അനേ്വഷണത്തില്‍ കണ്ടെത്തി. ഈ പണം പിന്നീട്‌ ബാങ്ക്‌ മാനേജര്‍ പിന്‍വലിക്കുകയായിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണത്തില്‍ നിന്ന്‌ ഒരു ഭാഗം ഈ അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവ്‌ ഇങ്ങനെയൊരു അക്കൗണ്ട്‌ തുടങ്ങിയ കാര്യം തനിക്കറിയില്ലെന്നായിരുന്നു ഇതേക്കുറിച്ച്‌ പോലീസ്‌ അനേ്വഷിച്ചപ്പോള്‍ മാനേജരുടെ ഭാര്യയുടെ പ്രതികരണം.
ഒരു അെ്രെപസറും രണ്ട്‌ ഇടപാടുകാരുമടക്കം മൂന്നുപേരെ കഴിഞ്ഞ ദിവസം പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരെ കാസര്‍ഗോഡ്‌ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി രണ്ടാഴ്‌ചത്തേക്ക്‌ റിമാന്റ്‌ ചെയ്‌തിരിക്കുകയാണ്‌. മറ്റൊരു അെ്രെപസറായ നീലേശ്വരം പേരോലിലെ സതീഷ്‌, മാനേജര്‍ സന്തോഷ്‌കുമാര്‍ എന്നിവരാണ്‌ ഇനി പിടിയിലാകാനുള്ളത്‌. സന്തോഷ്‌കുമാറിനെ പോലീസ്‌ ഒടുവില്‍ പ്രതിചേര്‍ക്കുകയായിരുന്നു.
അതേ സമയം തട്ടിപ്പില്‍ പ്രതിയായ അെ്രെപസര്‍ സതീഷിനും സംഘത്തിനും വേണ്ടി പണയം വെച്ചത്‌ സ്‌ത്രീകളുള്‍പെടെ 50ഓളം വരുന്ന ആളുകളാണെന്ന്‌ പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. അെ്രെപസര്‍ നീലേശ്വരം പള്ളിക്കര പേരോല്‍ സ്വദേശി സതീഷന്‌ നായന്മാര്‍മൂലയിലും പരിസര പ്രദേശങ്ങളിലും നിരവധി സുഹൃത്ത്‌ബന്ധങ്ങളുണ്ട്‌. ഇത്തരം ബന്ധങ്ങള്‍ ഉപയോഗിച്ച്‌ എല്ലാവരോടും താന്‍ ഈ ബാങ്കിലെ ജീവനക്കാരനായത്‌ കൊണ്ട്‌ പണയം വെക്കാന്‍ കഴിയില്ലെന്നും തനിക്കു വേണ്ടി ബാങ്കില്‍ സ്വര്‍ണം എന്ന പേരില്‍ മുക്കുപണ്ടം പണയപ്പെടുത്തി കോടികള്‍ തട്ടുകയായിരുന്നു.
പണയ സ്വര്‍ണം പരിശോധിക്കുകയും മറ്റും ചെയേ്ണ്ടതേ്‌ മാനേജര്‍ ഉള്‍പെട്ട ജോയിന്റ്‌ കസ്‌റ്റോഡിയന്മാരാണ്‌. ബാങ്കിലെ അെ്രെപസര്‍മാരായ സതീഷും സഹോദരന്‍ ടി വി സത്യപാലനും ബാങ്കിന്‌ താഴെയുള്ള വന്ദന ജ്വല്ലറിയുടെ ഉടമകളാണ്‌. ഈ മാസം ഒന്നിന്‌ നായന്മാര്‍മൂല ബ്രാഞ്ചില്‍ ഏഴു ലക്ഷം രൂപയ്‌ക്ക് ഹാരിസ്‌ എന്നയാള്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെക്കാന്‍ എത്തിയതോടെയാണ്‌ തട്ടിപ്പ്‌ പുറത്തുവന്നത്‌. ബാങ്കിന്റെ അസി. മാനേജറായിരുന്ന വിജയലക്ഷ്‌മി അവധിയിലായതിനാല്‍ മറ്റൊരു ചാര്‍ജുള്ള ഉദ്യോഗസ്‌ഥനാണ്‌ ബാങ്കിലുണ്ടായിരുന്നത്‌. അെ്രെപസര്‍ പരിശോധിച്ച്‌ നല്‍കിയ സ്വര്‍ണത്തില്‍ മാനേജറുടെ ചുമതലയുള്ള ഉദ്യോഗസ്‌ഥന്‍ സംശയം പ്രകടിപ്പിക്കുകയും രണ്ടു തവണ അെ്രെപസറോട്‌ പരിശോധന നടത്താന്‍ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. അെ്രെപസര്‍ രണ്ടു തവണയും പരിശോധിച്ച്‌ സ്വര്‍ണം ഗുണനിലവാരമുള്ളതാണെന്ന്‌ സാക്ഷ്യപ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഹാരിസിന്‌ ഏഴു ലക്ഷം രൂപ സ്വര്‍ണപണയ വായ്‌പ അനുവദിച്ചു.
വീണ്ടും മാനേജറുടെ ചുമതലയുള്ള ഉദ്യോഗസ്‌ഥന്‌ സംശയമുണ്ടാവുകയും സ്വര്‍ണത്തില്‍ കുറച്ചു ഭാഗം കാസര്‍ഗോട്ടെ ഒരു ജ്വല്ലറിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ്‌ മുക്കുപണ്ടമാണെന്ന്‌ വ്യക്‌തമായത്‌. ഇതേ തുടര്‍ന്ന്‌ വായ്‌പ നല്‍കിയ ഹാരിസിനെ ബാങ്ക്‌ അധികൃതര്‍ വിളിച്ചുവരുത്തുകയും പണയ ഉരുപ്പടി തിരിച്ചുകൊടുത്ത്‌ വായ്‌പയും പലിശയും തിരിച്ചടപ്പിക്കുകയും ചെയ്‌തു. പിന്നീട്‌ ഹാരിസിനെ പിടികൂടി കൈയേ്ോടെ പോലീസിലേല്‍പിക്കുകയായിരുന്നു.
ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തിയവരില്‍ പലരും നിരപരാധികളാണെന്ന്‌ പോലീസും ഭരണസമിതി അംഗങ്ങളും സൂചിപ്പിക്കുന്നു. പലരെയും തെറ്റിദ്ധരിപ്പിച്ചാണ്‌ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തിയത്‌. സംഭവത്തില്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തിയവരെ മാത്രമേ പ്രതികളാക്കുകയുള്ളൂ എന്ന്‌ പോലീസ്‌ വ്യക്‌തമാക്കി.
നായന്മാര്‍മൂലയിലെ പ്രധാന ശാഖയില്‍ നിന്നു 3.77 കോടി രൂപയുടെ തട്ടിപ്പും സിവില്‍ സ്‌റ്റേഷന്‍ ശാഖയില്‍ നിന്നു 35 ലക്ഷം രൂപയുടെ തട്ടിപ്പുമാണ്‌ നടത്തിയത്‌. സിവില്‍ സ്‌റ്റേഷന്‍ ശാഖയില്‍ പണയപ്പെടുത്തിയ 13 ലക്ഷം രൂപയുടെ പണ്ടങ്ങള്‍ കാണാതായിട്ടുണ്ട്‌.
ഒന്‍പതു മാസത്തിനുള്ളില്‍ നടന്ന 146 ഇടപാടുകളിലൂടെയാണ്‌ പണം തട്ടിയെടുത്തത്‌. കേസിന്റെ ഗൗരവവും ബാഹുല്യവും കണക്കിലെടുത്ത്‌ തുടരനേ്വഷണം ഉടന്‍ െ്രെകംബ്രാഞ്ചിനു വിടും. ലോക്കല്‍ പൊലീസിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം ഡി.ജി.പിയായിരിക്കും െ്രെകംബ്രാഞ്ച്‌ അനേ്വഷണത്തിനു ഉത്തരവിടുക.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top