Main Home | Feedback | Contact Mangalam
Ads by Google

ഏഴു വയസ്സുകാരനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം: മൂന്ന്‌ സി.പി.എം പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

ഇരിട്ടി : മുഴക്കുന്ന്‌ പഞ്ചായത്തിലെ പാലപ്പുഴയില്‍ ഏഴു വയസുകാരനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നു സി.പി.എം പ്രവര്‍ത്തകരെ ഇരിട്ടി പോലീസ്‌ അറസ്‌റ്റുചെയ്‌തു . മുഴക്കുന്ന്‌ ഗ്രാമം സ്വദേശികളായ മനോജ്‌ എന്ന മനു (26), ഷൈജു (35), സുധീഷ്‌ (23) എന്നിവരെയാണ്‌ ഇരിട്ടി ഗ്രേഡ്‌ എസ്‌.ഐ ഉമ്മറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റു ചെയ്‌തത്‌.
ഒരാഴ്‌ചക്ക്‌ മുന്‍പായിരുന്നു കേസിനാസ്‌പദമായ സംഭവം. കാക്കയങ്ങാട്‌ പാലപ്പുഴയിലെ രാഹുല്‍ രമ്യ ദമ്പതികളുടെ മകന്‍ രണ്ടാം ക്ലാസ്സുകാരന്‍ കാര്‍ത്തിക്കിനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കാര്‍ത്തിക്കിന്റെ പിതാവ്‌ ബി.ജെ.പി പ്രവര്‍ത്തകനായ രാഹുലിനെ അനേ്വഷിച്ചു എത്തിയതായിരുന്നു സംഘമെന്ന്‌ പറയപ്പെടുന്നു.
വെട്ടേറ്റ കാര്‍ത്തിക്കിന്റെ അമ്മാവനാണ്‌ മനു.പ്രതികളെ ഇവരെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top