Main Home | Feedback | Contact Mangalam
Ads by Google

വ്യാജ വിഗ്രഹം നല്‍കി കബളിപ്പിച്ച പ്രതി 11 വര്‍ഷങ്ങള്‍ക്ക്‌ ശേഷം പിടിയില്‍

തലശേരി: പഞ്ചലോഹവിഗ്രഹം നല്‍കാമെന്ന്‌ പറഞ്ഞ്‌ വ്യാജ വിഗ്രഹം നല്‍കി കബളിപ്പിച്ച കേസില്‍ തലശേരി കോടതിയില്‍ നിന്നും ജ്യാമ്യമെടുത്ത്‌ മുങ്ങിയ മധ്യവയസ്‌കനെ പതിനൊന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം തലശേരി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. 2002 ലാണ്‌ കേസിനാസ്‌പദമായ സംഭവം കൂത്തുപറമ്പ്‌ മൗവ്വേരിയിലെ നന്ദനനെയാണ്‌ വ്യാജ വിഗ്രഹം നല്‌കി പറ്റിച്ചത്‌.സംഭവവുമായി ബന്ധപ്പെട്ട്‌ വൈക്കത്തെ ശിവരാമനെ (58)യാണ്‌ വൈക്കത്ത്‌ വെച്ച്‌ തലശേരി അഡീഷനല്‍ എസ്‌. ഐ അബ്‌ദുള്‍ റസാക്കും സംഘവും അറസ്‌റ്റ് ചെയ്‌തത്‌. 2002 ല്‍ പിടിയിലായ ഇയാളെ തലശേരി അഡീഷനല്‍ സെഷന്‍സ്‌ കോടതി റിമാന്റ്‌ ചെയ്‌തിരുന്നു. പിന്നീട്‌ ജാമ്യമെടുത്ത ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.2005 ല്‍ ശിവരാമനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തുടര്‍ന്നുള്ള അനേ്വഷണത്തിലാണ്‌ ഇയാള്‍ വൈക്കത്തുനിന്നും പിടിയിലായത്‌. കോടതിയില്‍ ഹാജരാക്കിയ ശിവരാമനെ റിമാന്റ്‌ ചെയ്‌തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top