Main Home | Feedback | Contact Mangalam
Ads by Google

ഇടുക്കിയില്‍ 11 കോടിയുടെ ഹാഷിഷ്‌ വേട്ട :രണ്ടുപേര്‍ അറസ്‌റ്റില്‍

mangalam malayalam online newspaper

അടിമാലി: രാജ്യാന്തര വിപണിയില്‍ 11 കോടി രൂപ വിലവരുന്ന 11 കിലോ ഹാഷിഷു(കഞ്ചാവ്‌ ഓയില്‍) മായി ഇടുക്കി സ്വദേശികളായ രണ്ടുപേര്‍ അറസ്‌റ്റില്‍. കൊന്നത്തടി ചെമ്പകപ്പാറ പുത്തന്‍പുരയ്‌ക്കല്‍ ഷാജി ശ്രീധരന്‍ (കെണിയന്‍ ഷാജി-49), തങ്കമണി താന്നിവേലില്‍ ബാബു തോമസ്‌ (ആര്‍മി ബാബു-48) എന്നിവരെയാണ്‌ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ കെ.ആര്‍. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌.
ഇന്നലെ രാവിലെ 7.30 ന്‌ അടിമാലി സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡില്‍ നിന്നാണ്‌ ഇവര്‍ പിടിയിലായത്‌. രണ്ടു ബാഗുകളിലായി 11 പ്ലാസ്‌റ്റിക്‌ കവറുകളിലാണ്‌ ഹാഷിഷ്‌ കൊണ്ടുവന്നത്‌.
പിടിയിലായവര്‍ അടക്കമുള്ള വന്‍സംഘം ആന്ധ്രാപ്രദേശില്‍ കൃഷി ചെയ്‌തുണ്ടാക്കുന്ന കഞ്ചാവ്‌ വാറ്റി സംസ്‌കരിച്ച്‌ നിര്‍മിച്ച ഹാഷിഷാണ്‌ പിടികൂടിയത്‌. ഇടുക്കിയിലെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച്‌ ഇടനിലക്കാര്‍ മുഖേന കൊച്ചി വഴി വിദേശത്തേക്കു കടത്തുകയായിരുന്നു ലക്ഷ്യം.
കഴിഞ്ഞ ഏപ്രില്‍ 19 നു രാജാക്കാട്‌ സ്വദേശി മനോജ്‌, പ്രസാദ്‌ എന്നിവരെയും സമാനരീതിയില്‍ 11 കിലോ ഹാഷിഷുമായി അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇവര്‍ പീരുമേട്‌ കോടതിയില്‍ റിമാന്‍ഡിലാണ്‌.
ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ മനോജിന്റെ കൂട്ടാളിയായ കെണിയന്‍ ഷാജിയേയും സംഘത്തെയും കേന്ദ്രീകരിച്ച്‌ രഹസ്യാന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ്‌ ഇന്നലെ പുലര്‍ച്ചെ ട്രെയിന്‍ മാര്‍ഗം ആന്ധ്രയില്‍ നിന്നു ആലുവയിലെത്തിയ സംഘം അടിമാലി വഴി വരുമെന്ന രഹസ്യവിവരം ഉദ്യോഗസ്‌ഥര്‍ക്കു ലഭിച്ചത്‌. മുന്‍പ്‌ 8.7 കിലോ കഞ്ചാവുമായി ആലുവയില്‍ കെണിയന്‍ ഷാജി പിടിയിലായിരുന്നു. എന്നാല്‍ ഉദ്യോഗസ്‌ഥരെ കബളിപ്പിച്ച്‌ ഇയാള്‍ കടന്നു കളഞ്ഞിരുന്നു.
ആന്ധ്രയില്‍ വന്‍തോതില്‍ കഞ്ചാവ്‌ കൃഷി ചെയ്‌ത്‌ പിടിക്കപ്പെട്ട ബാബു അവിടെ ആറു മാസം റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്‌. സി.ഐയെ കൂടാതെ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടറായ എം.എസ്‌. ജെനീഷ്‌, പ്രിവന്റീവ്‌ ഓഫീസര്‍മാരായ കെ.എം. അഷറഫ്‌, കെ.ഡി. സജിമോന്‍, സി.ഇ.ഓമാരായ ബിജു മാത്യു, മെല്‍സന്‍ മാത്യു, എ.സി. നെബു, കെ.ബി. സുരേഷ്‌കുമാര്‍, മനോജ്‌കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top