Main Home | Feedback | Contact Mangalam
Ads by Google

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട്‌ ഓട്ടോഡ്രൈവര്‍മാര്‍ അറസ്‌റ്റില്‍

mangalam malayalam online newspaper

അടിമാലി: പ്രണയം നടിച്ച്‌ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ യുവാക്കള്‍ അറസ്‌റ്റില്‍. ആനച്ചാല്‍ ടൗണിലെ ഡ്രൈവര്‍മാരായ ആനച്ചാല്‍ തട്ടാത്തിമുക്ക്‌ കുഴിപ്പിളളില്‍ അനൂപ്‌ (23), ആനച്ചാല്‍ ഈട്ടിസിറ്റി തടത്തില്‍ സജിത്ത്‌ (25) എന്നിവരെയാണ്‌ സി.ഐ: ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘം ആനച്ചാലില്‍ നിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. സംഭവത്തില്‍ ഇവരുടെ രണ്ട്‌ ഓട്ടോറിക്ഷകളും പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. കഴിഞ്ഞ മെയ്‌ 23, 24 തീയതികളില്‍ പെണ്‍കുട്ടിയെ പൊന്മുടി അണക്കെട്ടിനോട്‌ ചേര്‍ന്ന്‌ വൈദ്യുതി വകുപ്പ്‌ ഉപേക്ഷിച്ച ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലാണ്‌ അറസ്‌റ്റ്‌.
ചിത്തിരപുരം ആശുപത്രിയില്‍ ചികിത്സയിലിരുന്ന ബന്ധുവിനെ സന്ദര്‍ശിക്കാനെത്തിയ പെണ്‍കുട്ടി ഇവിടെ വച്ചാണ്‌ അനൂപുമായി പരിചയത്തിലായത്‌. പിന്നീട്‌ പ്രണയം നടിച്ച്‌ വശത്താക്കി. വീട്ടിലെത്തിയ അനൂപിന്‌ കുടിക്കാന്‍ വെള്ളം നല്‍കിയ ഗ്ലാസിലിട്ട്‌ സിംകാര്‍ഡ്‌ പെണ്‍കുട്ടിക്ക്‌ നല്‍കി. തുടര്‍ന്ന്‌ പലയിടങ്ങളില്‍ കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്‌തിരുന്നു. പിന്നീട്‌ വിവരം മനസിലാക്കിയ അമ്മ രാജാക്കാട്‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വൈദ്യപരിശോധനയില്‍ പീഡന വിവരം തെളിഞ്ഞു. സി.ഐയെ കൂടാതെ രാജാക്കാട്‌ എസ്‌.ഐ: ജി. വിഷ്‌ണു, എ.എസ്‌.ഐമാരായ സി.വി. ഉലഹന്നാന്‍, സി.ആര്‍. സന്തോഷ്‌, സജി എന്‍. പോള്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ എം.എം. ഷാജു, ഷിബു വര്‍ഗീസ്‌, ഇ.ബി. ഹരികൃഷണന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top