Main Home | Feedback | Contact Mangalam
Ads by Google

ഓണ്‍ലൈന്‍ തീവ്രവാദത്തിനെതിരേ മഹാരാഷ്‌ട്ര എ.ടി.എസ്‌. സ്‌കൂളുകളിലേക്ക്‌

mangalam malayalam online newspaper

മുംബൈ: ഐസിസ്‌ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളിലേക്ക്‌ യുവാക്കളും വിദ്യാര്‍ഥികളും ആകൃഷ്‌ടരാകുന്നതു ചെറുക്കാന്‍ കര്‍മപരിപാടിയുമായി മഹാരാഷ്‌ട്ര തീവ്രവാദവിരുദ്ധ സ്‌ക്വാഡ്‌(എ.ടി.എസ്‌) രംഗത്ത്‌.
സംസ്‌ഥാനത്തെ സ്‌കൂളുകളും കോളജുകളുമായി ചേര്‍ന്നാണ്‌ എ.ടി.എസ്‌. ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്‌.
സോഷ്യല്‍നെറ്റ്‌വര്‍ക്‌ സൈറ്റുകള്‍ വഴി തീവ്രവാദ ആശയങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതും യുവാക്കള്‍ ഇതിലേക്ക്‌ ആകൃഷ്‌ടരാകുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെയാണു ഇത്തരം പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന്‌ എ.ടി.എസ്‌. തലവന്‍ ഹിമാന്‍സു റോയ്‌ പറഞ്ഞു. സംസ്‌ഥാനത്തെ 152 വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ 61,000 വിദ്യാര്‍ഥികളുമായി ഇതിനോടകം ആശയവിനിമയം നടത്തിക്കഴിഞ്ഞു.
ഓണ്‍ലൈന്‍ തീവ്രവാദത്തിനെതിരേ വിദ്യാര്‍ഥിളെ ബോധവല്‍ക്കരിക്കുകയാണു പ്രധാനലക്ഷ്യം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ന്യൂനപക്ഷ വിദ്യാര്‍ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാനും ഇത്തരം ഇടപെടല്‍കൊണ്ടു ലക്ഷ്യമിടുന്നുണ്ടെന്നും ഹിമാന്‍സു റോയ്‌ പറഞ്ഞു. എ.ടി.എസ്‌. ഉദ്യോഗസ്‌ഥര്‍ പല സംഘങ്ങളായാണു സ്‌കൂളുകളില്‍ ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top