Main Home | Feedback | Contact Mangalam
Ads by Google

ജമ്മുവില്‍ പോലീസ്‌ സ്‌റ്റേഷനില്‍ ഭീകരാക്രമണം: അഞ്ചു മരണം

ജമ്മു/ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ കതുവയില്‍ പോലീസ്‌ സ്‌റ്റേഷനു നേരേയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്‌ഥര്‍ കൊല്ലപ്പെട്ടു. ഒരു ഡിവൈ.എസ്‌.പി. അടക്കം 11 പേര്‍ക്കു പരുക്കേറ്റു. സ്‌റ്റേഷന്‍ ആക്രമിച്ച രണ്ടു ഭീകരരെയും ആറു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ വെടിവച്ചുകൊന്നു.
ഇന്നലെ പുലര്‍ച്ചെ രാജ്‌്ബാഗ്‌ പോലീസ്‌ സ്‌റ്റേഷനു നേരേയാണ്‌ ആക്രമണമുണ്ടായത്‌. സൈനിക വേഷം ധരിച്ച ഭീകരര്‍ ജമ്മുവില്‍ നിന്നു പത്താന്‍കോട്ടിലേക്കു പോയ ജീപ്പ്‌ പരിശോധനയ്‌ക്കെന്ന വ്യാജേന തടഞ്ഞുനിര്‍ത്തി തട്ടിയെടുത്ത്‌ പോലീസ്‌ സ്‌റ്റേഷനിലേക്കു പായിക്കുകയായിരുന്നു.
ജീപ്പില്‍ നിന്നുള്ള വെടിയേറ്റ്‌ പോലീസ്‌ സ്‌റ്റേഷനിലെ ഗാര്‍ഡാണ്‌ ആദ്യം മരിച്ചത്‌. തുടര്‍ന്നു പ്രത്യാക്രമണം ഏറ്റെടുത്ത സി.ആര്‍.പി.എഫ്‌. രണ്ടു ഭീകരരെയും വധിച്ചു. ഏറ്റുമുട്ടലിനിടെ രണ്ടു സി.ആര്‍.പി.എഫ്‌. ഉദ്യോഗസ്‌ഥരും കൊല്ലപ്പെട്ടു.പ്രദേശവാസിയായ ഒരാളും കൊല്ലപ്പെട്ടെന്നു വാര്‍ത്തയുണ്ടായിരുന്നെങ്കിലും അതു ശരിയല്ലെന്ന്‌ ജമ്മു ഐ.ജി. ഡാനിഷ്‌ റാണ അറിയിച്ചു.മാര്‍ച്ച്‌ ഒന്നിനു പി.ഡി.പി-ബി.ജെ.പി. സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം സംസ്‌ഥാനത്തു നടക്കുന്ന ആദ്യത്തെ ആസൂത്രിത ഭീകരാക്രമണമാണു കതുവയില്‍ നടന്നത്‌. ജമ്മു കശ്‌മീര്‍ നിയമസഭയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വിശദീകരണം ആരാഞ്ഞ്‌ ബഹളം വച്ചു. പാര്‍ലമെന്റിലും ഇക്കാര്യം ചര്‍ച്ചാവിഷയമായി. നിയമസഭയിലും പാര്‍ലമെന്റിലും പാകിസ്‌താനു നേരേയാണ്‌ വിരലുകള്‍ ചൂണ്ടപ്പെട്ടത്‌.
വിഘടനവാദികളെ ജയില്‍മോചിതരാക്കുന്ന സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരേയും വിമര്‍ശനമുയര്‍ന്നു.ജമ്മു കശ്‌മീരില്‍ സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന നിയമം (അഫ്‌സ്‌പ) പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തുന്ന പി.ഡി.പിയെ ബി.ജെ.പി. പരോക്ഷമായെങ്കിലും കുറ്റപ്പെടുത്തുകയും ചെയ്‌തു. കതുവ ഭീകരാക്രമണം അഫ്‌സ്‌പ പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെടുന്നവരുടെ കണ്ണു തുറപ്പിക്കട്ടെയെന്ന്‌ കേന്ദ്രമന്ത്രിയും ഉധംപുരില്‍ നിന്നുള്ള ബി.ജെ.പി. എം.പിയുമായ ജിതേന്ദ്ര സിങ്‌ പറഞ്ഞു.അതേസമയം, അഫ്‌സ്‌പ ഘട്ടംഘട്ടമായി പിന്‍വലിക്കുമെന്ന നിലപാടില്‍ ഉറച്ചുനിന്നായിരുന്നു മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ്‌ സയീദിന്റെ പ്രതികരണം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top