Main Home | Feedback | Contact Mangalam
Ads by Google

യോഗാ ദിനത്തില്‍ പ്രധാനമന്ത്രി പൊതുചടങ്ങില്‍ യോഗ ചെയ്യും

ന്യൂഡല്‍ഹി: ആദ്യ രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ചുള്ള പൊതുചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി യോഗ ചെയ്യുമെന്നു റിപ്പോര്‍ട്ട്‌.
45,000 പേരെ സാക്ഷിയാക്കി ജൂണ്‍ 21 നാകും യോഗ ക്യാമ്പെന്ന്‌ ഔദാ്യേഗിക വൃത്തങ്ങള്‍ അറിയിച്ചു. ക്ഷണിക്കപ്പെട്ടവര്‍ക്ക്‌ മാത്രമായിരിക്കും ചടങ്ങില്‍ പ്രവേശനം. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള മൊറാര്‍ജി ഇന്‍സ്‌റ്റിറ്റ്യൂട്ടാണ്‌ ചടങ്ങ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌.
കഴിഞ്ഞ സെപ്‌റ്റംബറില്‍ ഐക്യരാഷ്‌ട്രസഭാ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ രാജ്യാന്തര യോഗദിനം ആചരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്‌ ഐക്യരാഷ്‌ട്ര സംഘടന ജൂണ്‍ 21 രാജ്യാന്തര യോഗദിനമായി പ്രഖ്യാപിക്കുകയായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top