Main Home | Feedback | Contact Mangalam
Ads by Google

അമോണിയ വാതക ടാങ്കര്‍ ചോര്‍ച്ച: പഞ്ചാബില്‍ അഞ്ചു മരണം

ലുധിയാന: അമോണിയ വാതക ടാങ്കര്‍ ചോര്‍ന്ന്‌ പഞ്ചാബില്‍ അഞ്ചുപേര്‍ മരിച്ചു. വിഷവാതകം ശ്വസിച്ച നൂറിലേറെപ്പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ലുധിയാനയില്‍ നിന്ന്‌ 25 കിലോമീറ്റര്‍ മാറി ദൊരാഹ ബൈപാസ്‌ റോഡില്‍ ഇന്നലെ പുലര്‍ച്ചെയാണ്‌ സംഭവം. കനാലിനു കുറുകെയുള്ള ഫ്‌ളൈഓവറില്‍ തട്ടി ടാങ്കര്‍ ചോരുകയായിരുന്നു. രണ്ടു മൂന്നു പേരൊഴികെ ബാക്കിയുള്ളവര്‍ അപകടനില തരണം ചെയ്‌തതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു.
വാതകച്ചോര്‍ച്ച ഉണ്ടായിട്ടും സമീപത്തെ വീടുകളില്‍ നിന്നുള്ളവര്‍ അപകട സ്‌ഥലത്തേക്ക്‌ എത്തിയതാണ്‌ ദുരന്തത്തിന്റെ വ്യാപ്‌തി വര്‍ധിപ്പിച്ചത്‌. മരിച്ചവരെല്ലാം പുരുഷന്മാരാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top