Main Home | Feedback | Contact Mangalam
Ads by Google

65 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെയും 12 ബോട്ടുകളും പാകിസ്‌താന്‍ പിടികൂടി

അഹമ്മദാബാദ്‌: ഗുജറാത്ത്‌ തീരത്തുനിന്നു മത്സ്യബന്ധനത്തിന്‌ പോയ 65 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെയും 12 ബോട്ടുകളും പാകിസ്‌താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി (പി.എം.എസ്‌.എ) പിടികൂടിയെന്ന്‌ ദേശീയ ഫിഷ്‌വര്‍ക്കേഴ്‌സ്‌ ഫോറം (എന്‍.എഫ്‌.എഫ്‌) അറിയിച്ചു. കഴിഞ്ഞ ജനുവരിയ്‌ക്കുശേഷം പി.എം.എസ്‌.എ പിടിച്ചെടുക്കുന്ന ഏറ്റവും വലിയ സംഖ്യയാണിത്‌. ഓഖയില്‍ നിന്നും പോര്‍ബന്തര്‍ ടൗണില്‍ നിന്നും ഗുജറാത്ത്‌ തീരത്തുനിന്നു മത്സ്യബന്ധനത്തിന്‌ പോയ തൊഴിലാളികളാണു പാകിസ്‌താന്‍ അഴിക്കുള്ളിലാക്കിയിരിക്കുന്നത്‌. പിടികൂടിയിരിക്കുന്ന ബോട്ടുകളില്‍ 11 എണ്ണം പോര്‍ബന്തറില്‍ നിന്നും ഒന്ന്‌ ഓഖയില്‍ നിന്നുമുള്ളതാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top