Main Home | Feedback | Contact Mangalam
Ads by Google

വന്‍ റെയില്‍ദുരന്തം ഒഴിവാക്കിയത്‌ സമീപവാസിയുടെ ഇടപെടല്‍

കൊല്‍ക്കത്ത: റെയില്‍പാളത്തിലെ വിള്ളല്‍ സമീപവാസിയായ യുവാവു കണ്ടെത്തിയതിലൂടെ വന്‍ദുരന്തം ഒഴിവായി. പശ്‌ചിമബംഗാളിലെ ജല്‍പായ്‌ഗുരി ജില്ലയിലെ മേന്‍ഗുരിക്കു സമീപം ഇന്നലെ രാവിലെ 8.30 നായിരുന്നു സംഭവം. സമീപവാസിയായ ഗഗന്‍ റോയിയാണു റെയില്‍പാളത്തിലെ ആറിഞ്ചു ദൈര്‍ഘ്യമുള്ള വിള്ളല്‍ കണ്ടെത്തിയത്‌.
ഉടന്‍ അധികൃതരെ അറിയിച്ചതിലൂടെ നൂറുകണകണക്കിനു ജീവനാണു ഗഗന്‍ റോയ്‌ രക്ഷിച്ചത്‌. ദീര്‍ഘദൂര ട്രെയിനുകളായ തീസ്‌താ തോര്‍ഷാ എക്‌സ്‌പ്രസും നോര്‍ത്ത്‌ ബംഗാള്‍ എക്‌സ്‌പ്രസും കടന്നു പോകുന്ന പാളമായിരുന്നു ഇത്‌. അറ്റകുറ്റപ്പണികള്‍ക്കു ശേഷം 10.10 നു റെയില്‍ ഗതാഗതം പുനസ്‌ഥാപിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top