Main Home | Feedback | Contact Mangalam
Ads by Google

മുഷാറഫ്‌ ഉറപ്പിച്ചു പറയുന്നു പത്താന്‍കോട്ട്‌ ആക്രമണം നടത്തിയത്‌ ജെയ്‌ഷെ മുഹമ്മദ്‌

ന്യൂഡല്‍ഹി: പത്താന്‍കോട്ട്‌ വ്യോമതാവളം ആക്രമണത്തിനു പിന്നില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക്‌ ഉറപ്പിച്ച്‌ പാക്‌ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരു പര്‍വേസ്‌ മുഷാറഫ്‌. ആക്രമണത്തില്‍ പാക്‌ സൈന്യത്തിനും രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്‌.ഐയ്‌ക്കും പങ്കില്ലെന്നും മുഷാറഫിന്റെ അവകാശവാദം. ആക്രമണത്തിന്റെ സൂത്രധാരനെന്നു സംശയിക്കുന്ന ജയ്‌ഷെ മുഹമ്മദ്‌ തലവന്‍ മസൂദ്‌ അസ്‌ഹറിനെപ്പോലെയുള്ളവരെ അഴിച്ചുവിടരുതെന്നും ചാനല്‍ അഭിമുഖത്തില്‍ മുഷാറഫ്‌ പറഞ്ഞു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലാഹോര്‍ സന്ദര്‍ശനത്തില്‍ ഒരു ആത്മാര്‍ഥതയുമില്ലെന്നും നവാസ്‌ ഷെരീഫുമായുള്ള ചര്‍ച്ചയില്‍ കാമ്പുള്ള ഒന്നുമില്ലായിരുന്നെന്നും മുഷാറഫ്‌ ആരോപിച്ചു. തന്നെ വധിക്കാന്‍ ശ്രമിച്ചതിനുശേഷം മസൂദ്‌ അസ്‌ഹറിനെ കയറൂരി വിടാന്‍ അനുവദിക്കരുതായിരുന്നെന്നും മുഷാറഫ്‌ പറഞ്ഞു. 2003ല്‍ മുഷാറഫിനെ വധിക്കാന്‍ മസൂദ്‌ ശ്രമിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍.

.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top