Main Home | Feedback | Contact Mangalam
Ads by Google

ബോംബ്‌ഭീഷണി: ജെറ്റ്‌ എയര്‍വേസ്‌ സര്‍വീസ്‌ മുടങ്ങി

ന്യൂഡല്‍ഹി: ബോംബ്‌ ഭീഷണിയെത്തുടര്‍ന്ന്‌ കാഠ്‌മണ്ഡുവിലേക്കുള്ള ജെറ്റ്‌ എയര്‍വേസ്‌ വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിച്ചിട്ടു. ഇന്നലെ ഉച്ചയ്‌ക്ക്‌ 1.25-നായിരുന്നു സംഭവം. സുരക്ഷാ പരിശോധനയ്‌ക്കുശേഷം 104 യാത്രക്കാരുമായി ജെറ്റ്‌ എയര്‍വേസിന്റെ 9ഡബ്ല്യു 260 വിമാനം കാഠ്‌മണ്ഡുവിലേക്കു പറന്നുയരുന്നതിനു തൊട്ടുമുന്‍പാണു വിമാനത്താവള ടെര്‍മിനലില്‍ ഭീഷണി സന്ദേശമെത്തിയത്‌. റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജന്റ്‌സ്‌ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന്‌ വിമാനത്താവളത്തില്‍ കര്‍ശന സുരക്ഷ ഒരുക്കിയിരുന്നു.
ഭീഷണി സന്ദേശമെത്തിയതോടെ വിമാനം ആളൊഴിഞ്ഞമേഖലയിലേക്കു മാറ്റി വിശദപരിശോധനയ്‌ക്കു വിധേയമാക്കി. 104 യാത്രക്കാരെയും ഏഴു ജീവനക്കാരെയും വിമാനത്തില്‍നിന്നു പുറത്തിറക്കി പരിശോധന നടത്തി. പരിശോധന തുടരുകയാണെന്നും യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും ജെറ്റ്‌ എയര്‍വേസ്‌ പത്രക്കുറിപ്പില്‍ അറിയിച്ചു.
മൂന്നു ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ്‌ വിമാനങ്ങള്‍ക്കുനേരേ ബോംബ്‌ ഭീഷണിയുണ്ടാകുന്നത്‌. ഭുവനേശ്വറില്‍നിന്നു മുംബൈയ്‌ക്കുള്ള ഗോഎയര്‍ വിമാനം ബോംബ്‌ ഭീഷണിയെത്തുടര്‍ന്ന്‌ നാഗ്‌പുരിലേക്കു തിരിച്ചുവിട്ടിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top