Main Home | Feedback | Contact Mangalam
Ads by Google

അലിഗഡില്‍ പശുവിറച്ചി നല്‍കിയതായി തെളിവില്ല

അലിഗഡ്‌(യു.പി): അലിഗഡ്‌ മുസ്ലിം സര്‍വകലാശാലയുടെ മെഡിക്കല്‍ കോളജ്‌ കാന്റീനില്‍ പശുവിറച്ചി വിളമ്പിയെന്ന ആരോപണം ശരിവയ്‌ക്കുന്ന തെളിവുകളൊന്നും പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ചില്ലെന്നു പോലീസ്‌. ചില സംഘടനകള്‍ പരാതി നല്‍കിയപ്പോള്‍ തന്നെ പോലീസ്‌ കാന്റീനിലെത്തി പരിശോധന നടത്തിയെന്നും എന്നാല്‍, പശുവിറച്ചി വിളമ്പിയതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സീനിയര്‍ എസ്‌.പി: കെ. രവീന്ദ്ര ഗൗര്‍ അറിയിച്ചു.
ഉത്തര്‍പ്രദേശിലെ എ.എം.യു. മെഡിക്കല്‍ കോളജ്‌ കാന്റീനില്‍ ബീഫ്‌ ബിരിയാണി വില്‍ക്കുന്നെന്നു 19 നാണു ചില സംഘടനകള്‍ പരാതി നല്‍കിയത്‌.
കോളജ്‌ കാന്റീനിലെ മെനുവില്‍ ബീഫ്‌ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നതു പോത്തിറച്ചിയാണെന്നു സര്‍വകലാശാലാ വക്‌താവ്‌ അറിയിച്ചു. ഒരു നൂറ്റാണ്ടു മുമ്പുതന്നെ സ്‌ഥാപകന്‍ സര്‍ സയ്യിദ്‌ അഹമ്മദ്‌ ഖാന്‍ സര്‍വകലാശാലയില്‍ പശുവിറച്ചിക്കു വിലക്ക്‌ ഏര്‍പ്പെടുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top