Main Home | Feedback | Contact Mangalam
Ads by Google

പുതിയ പാര്‍ട്ടിയുണ്ടാക്കിയതിനു പിന്നാലെ അജിത്‌ ജോഗിയെ കോണ്‍ഗ്രസ്‌ പുറത്താക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌, ബി.ജെ.പിയുടെ ബി ടീമെന്ന്‌ പരിഹസിക്കുകയും പുതിയ പാര്‍ട്ടി രൂപവത്‌കരിക്കുകയും ചെയ്‌ത്‌ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ വെല്ലുവിളിച്ച ഛത്തീസ്‌ഗഢ്‌ മുന്‍ മുഖ്യമന്ത്രി അജിത്‌ ജോഗിയെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതിയില്‍ നിന്ന്‌ പുറത്താക്കി.
കോണ്‍ഗ്രസിന്റെ പട്ടികവര്‍ഗ സെല്‍ അധ്യക്ഷസ്‌ഥാനത്തു നിന്നും ജോഗിയെ നീക്കി. ഇക്കഴിഞ്ഞദിവസം ഛത്തിസ്‌ഗഢില്‍ പുതിയ പാര്‍ട്ടി ജോഗി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്‌ അച്ചടക്ക നടപടി. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ്‌ അധ്യക്ഷ സ്‌ഥാനത്തേക്ക്‌ ഉയര്‍ത്തുന്നതില്‍ പ്രതിഷേധിച്ചാണു പുതിയ പാര്‍ട്ടി അദ്ദേഹം പ്രഖ്യാപിച്ചത്‌.
2014ല്‍ നടന്ന ഛത്തിസ്‌ഗഢ്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഒത്തുകളിച്ച്‌ ബി.ജെ.പി. സ്‌ഥാനാര്‍ഥികളുടെ ജയം ഉറപ്പുവരുത്തിയതിന്‌ അജിത്‌ ജോഗിയുടെ മകന്‍ അമിത്‌ ജോഗിയെ കോണ്‍ഗ്രസില്‍ നിന്ന്‌ ആറു മാസം മുമ്പ്‌ പുറത്താക്കിയിരുന്നു.
അജിത്‌ ജോഗിയും ആറ്‌ എം.എല്‍.എമാരും കോണ്‍ഗ്രസ്‌ പാര്‍ട്ടിവിടകയും ചെയ്‌തു. അതിനിടെ രാഷ്‌ട്രീയ പ്രതിസന്ധി കണക്കിലെടുത്ത്‌ വിമത കോണ്‍ഗ്രസ്‌ എം.എല്‍.എമാരെ ആകര്‍ഷിക്കാന്‍ തൃണമൂല്‍ നേതാക്കള്‍ ഇവരുമായി ചര്‍ച്ച സജീവമാക്കി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top