Main Home | Feedback | Contact Mangalam
Ads by Google

ആസ്‌ത്മ മൂലം 100 മീറ്റര്‍ പോലും ഓടാന്‍ കഴിയാത്ത യുവാവ്‌ എവറസ്‌റ്റ് കീഴടക്കി

mangalam malayalam online newspaper

ബംഗളുരു: കഴിഞ്ഞ മേയ്‌ 21 ബംഗളുരു സ്വദേശിയായ സത്യരൂപ്‌ സിദ്ധാനന്ദ എന്ന യുവാവിന്‌ ഒരിക്കലും മറക്കാന്‍ കഴിയില്ല. കാരണം, അന്നാണ്‌ ആസ്‌ത്മ മൂലം 100 മീറ്റര്‍ ദൂരം പോലും ഓടാന്‍ കഴിയാത്ത അദ്ദേഹം എവറസ്‌റ്റ്‌ കൊടുമുടി കീഴടക്കിയത്‌. പശ്‌ചിമ ബംഗാളില്‍നിന്നുള്ള നാലംഗ സംഘത്തോടൊപ്പമാണ്‌ സത്യരൂപ്‌ ദൗത്യം പൂര്‍ത്തിയാക്കിയത്‌.
സിക്കിം മണിപ്പാല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍നിന്ന്‌ ബിരുദം നേടിയ സത്യരൂപ്‌ സൊലൂഷന്‍ ആര്‍ക്കിടെക്‌റ്റ്‌ ആയി ജോലി ചെയ്യുകയാണ്‌. ആദ്യ ശ്രമത്തില്‍തന്നെ എവറസ്‌റ്റ്‌ കീഴടക്കാനായതും സത്യരൂപിന്റെ നേട്ടമാണ്‌. ബേസ്‌ ക്യാമ്പില്‍നിന്ന്‌ 7,100 മീറ്റര്‍ ഉയരത്തിലുള്ള മൂന്നാം ക്യാമ്പില്‍ സത്യരൂപ്‌ അടങ്ങുന്ന സംഘം ഏപ്രില്‍ 19-നാണ്‌ എത്തിയത്‌. എന്നാല്‍, 8,000 മീറ്റര്‍ ഉയരത്തില്‍വച്ച്‌ തങ്ങളുടെ സഹായിയെ നഷ്‌ടപ്പെട്ടത്‌ സംഘത്തിന്റെ മനോവീര്യം തകര്‍ത്തു.മേയ്‌ 20-നാണ്‌ സംഘം നാലാം ക്യാമ്പില്‍ എത്തിയത്‌. മൈനസ്‌ 30 ഡിഗ്രിയായിരുന്നു അവിടുത്തെ താപനില. ആസ്‌ത്മ മൂലം 100 മീറ്റര്‍ പോലും ഓടാന്‍ കഴിയാത്ത തനിക്ക്‌ ഇപ്പോള്‍ ദിവസം 14 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയുന്നുണ്ടെന്ന്‌ സത്യരൂപ്‌ പറഞ്ഞു. എവറസ്‌റ്റ്‌ ആരോഹണത്തിന്‌ 18 ലക്ഷം രൂപയാണ്‌ സത്യരൂപിനു ചെലവായത്‌. ബംഗളുരു മൗണ്ടനീറിങ്‌ ക്ലബും കുടുംബവും മറ്റ്‌ കമ്പനികളുമാണ്‌ അദ്ദേഹത്തിനു സഹായമായത്‌. ഡിസംബര്‍- ജനുവരി മാസങ്ങളോടെ അന്റാര്‍ട്ടിക്കയിലെ മൗണ്ട്‌ വിന്‍സണ്‍ മാസ്സിഫ്‌ കീഴടക്കുകയാണ്‌ സത്യരൂപിന്റെ അടുത്ത ലക്ഷ്യം. ഏകദേശം 26 ലക്ഷം രൂപയാണ്‌ ഇതിനു ചെലവ്‌ വരുക.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top