Main Home | Feedback | Contact Mangalam
Ads by Google

കൊങ്കണ്‍ പാതയില്‍ മണ്‍സൂണ്‍ സമയക്രമം നാളെമുതല്‍

മംഗലാപുരം: കൊങ്കണ്‍ പാതയില്‍ മണ്‍സൂണ്‍ സമയക്രമം വെള്ളിയാഴ്‌ചമുതല്‍ നിലവില്‍ വരും. കൊങ്കണില്‍ മണ്‍സൂണ്‍ തുടങ്ങിയാല്‍ ജൂണ്‍ 10 മുതല്‍ ഒക്‌ടോബര്‍ 31 വരെ മണ്‍സൂണ്‍ ടൈം എന്ന പേരില്‍ ട്രെയിനുകള്‍ വേഗത കുറച്ചാണ്‌ ഓടുന്നത്‌.
മണ്‍സൂണ്‍ സമയക്രമം നിലവില്‍വരുന്ന വെള്ളിയാഴ്‌ച മുതല്‍ പുറപ്പെടുന്ന ട്രെയിനുകളുടെ സമയം താഴെ പറയും പ്രകാരമാണ്‌ മാറുക. എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ്‌ (ട്രെയിന്‍ നമ്പര്‍: 12617), എറണാകുളം-മുംബൈ ലോക്‌മാന്യതിലക്‌ തുരന്തോ എക്‌സ്പ്രസ്‌ (12224), എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസ്‌ (12283) എന്നിവ രണ്ടു മണിക്കൂര്‍ നേരത്തെ പുറപ്പെടും.
കൊങ്കണ്‍ പാത വഴി കേരളത്തിലേക്കു വരുന്ന നിസാമുദ്ദീന്‍-എറണാകുളം മംഗള(12618), ലോക്‌മാന്യതിലക്‌-തിരുവന്തപുരം നേത്രാവതി(16345), നിസാമുദ്ദീന്‍-തിരുവന്തപുരം രാജധാനി(12432), ബിക്കാനീര്‍- തിരുവന്തപുരം (16311), ഭാവ്‌നഗര്‍-കൊച്ചുവേളി(19260), വെരാവല്‍-തിരുവന്തപുരം (16333), ഗാന്ധിധാം-നാഗര്‍കോവില്‍ (16335), നിസാമുദ്ദീന്‍-തിരുവന്തപുരം(22634), ബിക്കാനീര്‍-കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്‌റ്റ് (22475), അജ്‌മീര്‍-എറണാകുളം മരുസാഗര്‍ (12978), ലോക്‌മാന്യതിലക്‌-കൊച്ചുവേളി (22113), പുണെ-എറണാകുളം (22150), ദാദര്‍-തിരുനല്‍വേലി (22629), ഹാപ്പതിരുനല്‍വേലി (19578), ചണ്ഡീഗഡ്‌-കൊച്ചുവേളി സമ്പര്‍ക്കക്രാന്തി (12218) എന്നീ ട്രെയിനുകള്‍ രണ്ടര മണിക്കൂര്‍ വൈകിയാണ്‌ എത്തുക.
മുംബൈ ലോകമാന്യതിലകില്‍ നിന്നു മംഗലാപുരം ജംഗ്‌ഷനിലേക്കുള്ള സൂപ്പര്‍ഫാസ്‌റ്റ് എക്‌സ്പ്രസ്‌ (12133) ഉച്ചയ്‌ക്ക് 12.40നു പകരം ഉച്ചകഴിഞ്ഞ്‌ 3.15നാണ്‌ എത്തുക. തിരികെ മുംബൈയ്‌ലേക്കുള്ള 12134 നമ്പര്‍ എക്‌സ്പ്രസ്‌ മംഗലാപുരം ജംഗ്‌ഷനില്‍ നിന്നു വൈകിട്ട്‌ 4.45നു പുറപ്പെടും. നിലവില്‍ ഉച്ചയ്‌ക്ക് 1.55നാണു പുറപ്പെടുന്നത്‌. മംഗലാപുരം സെന്‍ട്രലില്‍ ലോക്‌ മാന്യതിലകിലേക്കുള്ള മത്സ്യഗന്ധ എക്‌സ്പ്രസ്‌ (12620) ഉച്ചയ്‌ക്ക 12.50നു പുറപ്പെടും. നിലവില്‍ ഉച്ചകഴിഞ്ഞ്‌ 2.35 ആണു സമയം. കൊങ്കണ്‍ പാതയിലെ വേഗനിയന്ത്രണം അവസാനിക്കുന്നതോടെ നവംമ്പര്‍ ഒന്നു മുതല്‍ ഈ ട്രെയിനുകളുടെ സമയക്രമം പഴയരീതിയില്‍ പുനഃസ്‌ഥാപിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top