Main Home | Feedback | Contact Mangalam
Ads by Google

അച്ചടക്ക നടപടി: കര്‍ണാടക ഡിവൈ.എസ്‌.പി. രാജിവച്ചു

ബംഗളുരു: മന്ത്രിയുടെ വിമര്‍ശനത്തിന്റെ പേരില്‍ വിവാദ നായികയായ കര്‍ണാടകയിലെ കുഡ്‌ലിഗി ഡിവൈ.എസ്‌.പി. അനുപമ ഷേണായി രാജിവച്ചു. അഞ്ചു ദിവസം മുമ്പ്‌ സമര്‍പ്പിക്കപ്പെട്ട രാജിക്കത്തില്‍ അവര്‍ ഉറച്ചുനിന്നതോടെ സ്വീകരിക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ തൊഴില്‍ മന്ത്രി പി.ടി.പരമേശ്വര്‍ നായിക്കാണ്‌ അനുപമയ്‌ക്കെതിരേ രംഗത്തുവന്നത്‌. തന്റെ ഫോണ്‍കോള്‍ എടുക്കാന്‍ ഡിവൈ.എസ്‌.പി. തയാറായില്ലെന്നായിരുന്നു മന്ത്രിയുടെ ആരോപണം. തുടര്‍ന്ന്‌ അനുപമയെ സ്‌ഥലം മാറ്റുകയായിരുന്നു. ഇതു വിവാദമായതിനെ തുടര്‍ന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ട്‌ സ്‌ഥലംമാറ്റം റദ്ദാക്കി.
എന്നാല്‍ സഹപ്രവര്‍ത്തകര്‍ ഒറ്റപ്പെടുത്തുകയാണെന്ന്‌ ആരോപിച്ചു അനുപമ രംഗത്തെത്തുകയായിരുന്നു. അവരുടെ ഫെയ്‌സ്‌ബുക്ക്‌ പരാമര്‍ശങ്ങളും വിവാദമായി.
ഫെയ്‌സ്‌ബുക്കിലൂടെ മന്ത്രിയെ വെല്ലുവിളിച്ചശേഷമാണ്‌ അവര്‍ രാജിക്കത്ത്‌ നല്‍കിയത്‌. "ഞാന്‍ രാജി വച്ചിരിക്കുന്നു. പരമേശ്വര്‍ നായിക്‌, നിങ്ങള്‍ എന്നാണ്‌ രാജിവയ്‌ക്കുന്നത്‌?" - അവര്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top