Main Home | Feedback | Contact Mangalam
Ads by Google

ഫാക്‌ടിനുള്ള കേന്ദ്രസഹായം: പലിശ കുറയ്‌ക്കും

ന്യൂഡല്‍ഹി: എഫ്‌.എ.സി.ടി(ഫാക്‌ട്‌)യ്‌ക്കു കേന്ദ്രസര്‍ക്കാര്‍ 13.5% പലിശനിരക്കില്‍ നല്‍കിയ 1,000 കോടി അടിയന്തരവായ്‌പയുടെ പലിശ 8.5 ശതമാനമായി കുറയ്‌ക്കും. ഇന്നലെ ഡല്‍ഹിയില്‍ കേന്ദ്ര രാവസളം മന്ത്രി അനന്തകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാസവളം ഉപദേശകസമിതി യോഗം ഈ നിര്‍ദേശം തത്വത്തില്‍ അംഗീകരിച്ചു.
ഫാക്‌ട്‌ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും കൊച്ചിന്‍ ഡിവിഷനിലേക്കുള്ള അമോണിയ നീക്കത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന്‌ 15ന്‌ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനമായതായി സമിതി അംഗം കെ.വി. തോമസ്‌ എം.പി. വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13.5 ശതമാനം പലിശനിരക്കില്‍ വായ്‌പയനുവദിക്കുന്നതിന്‌ 403 ഏക്കര്‍ സര്‍ക്കാര്‍ഭൂമി കേന്ദ്രത്തിനു നല്‍കിയിട്ടുണ്ട്‌. ഈ ഭൂമി കേന്ദ്രപദ്ധതികള്‍ക്കായിമാത്രം ഉപയോഗിക്കാമെന്നാണ്‌ വ്യവസ്‌ഥ. അമോണിയ സുരക്ഷിതമായും ലാഭകരമായും കൊച്ചിന്‍ ഡിവിഷനില്‍ എത്തിക്കുന്നതിന്‌ ആധുനിക ബാര്‍ജുകള്‍ ആവശ്യമാണ്‌.
ഇതിന്‌ കേന്ദ്രസര്‍ക്കാര്‍ സഹായം വേണം. എറണാകുളം പാര്‍ലമെന്റ്‌ മണ്ഡലത്തിലെ വിവിധ റയില്‍വേ പദ്ധതികളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ റെയില്‍വേ മന്ത്രി സുരേഷ്‌ പ്രഭു, റെയില്‍വേ ബോഡ്‌ ചെയര്‍മാന്‍ എ.എം. മിത്തല്‍ എന്നിവരുമായി വിശദമായ ചര്‍ച്ച നടത്തിയതായും തോമസ്‌ അറിയിച്ചു. കളമശേരി, ഇടപ്പള്ളി, തൃപ്പൂണിത്തുറ, നെട്ടൂര്‍, കുമ്പളം, അരൂര്‍ സ്‌റ്റേഷനുകള്‍ വികസിപ്പിക്കണം, എറണാകുളം പഴയ റെയില്‍വേ സ്‌റ്റേഷന്‍ നവീകരിച്ച്‌ പാസഞ്ചര്‍ സര്‍വീസ്‌ ആരംഭിക്കണം തുടങ്ങി നിരവധി ആവശ്യങ്ങളാണ്‌ ചര്‍ച്ചയില്‍ ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top