Main Home | Feedback | Contact Mangalam
Ads by Google

സാധ്‌വി പ്രാചിയെ അപലപിച്ച്‌ ജമ്മു- കശ്‌മീര്‍ സര്‍ക്കാര്‍

ശ്രീനഗര്‍: മുസ്ലിം രഹിത ഇന്ത്യയാണു ലക്ഷ്യമെന്ന വി.എച്ച്‌.പി. നേതാവ്‌ സാധ്‌വി പ്രാചിയുടെ പ്രസ്‌താവനയെ അപലപിച്ചു ജമ്മു - കശ്‌മീര്‍ സര്‍ക്കാര്‍. ബി.ജെ.പിയുടെ പങ്കാളിത്വമുള്ള സര്‍ക്കാരാണു വി.എച്ച്‌.പി. നേതാവിന്റെ പ്രസ്‌താവനയ്‌ക്കെതിരേ രംഗത്തുവന്നത്‌.
മുസ്ലിംകള്‍ ഇല്ലാതെ ഇന്ത്യ പൂര്‍ണമാകില്ലെന്നു സര്‍ക്കാരിനുവേണ്ടി വിദ്യാഭ്യാസ മന്ത്രി നയീം അക്‌തര്‍ നിയമസഭാ കൗണ്‍സിലിനെ അറിയിച്ചു. കശ്‌മീരിലെ ഹന്ദ്‌വാരയില്‍ പെണ്‍കുട്ടിയെ സൈനികന്‍ മാനഭംഗപ്പെടുത്തിയെന്ന ആരോപണത്തിന്റെ പേരില്‍ നിയമസഭയിലും ബഹളമുണ്ടായി. സഭയില്‍ ബഹളം ഉണ്ടാക്കിയ സ്വതന്ത്ര എം.എല്‍.എ. എന്‍ജിനിയര്‍ റാഷിദിനെ പുറത്താക്കി. സുരക്ഷാ ഉദ്യോഗസ്‌ഥരാണു സ്‌പീക്കറുടെ നിര്‍ദേശപ്രകാരം റാഷിദിനെ പുറത്താക്കിയത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top