Main Home | Feedback | Contact Mangalam
Ads by Google

നീറ്റ്‌ മാതൃകയില്‍ എന്‍ജിനീയറിങിനും ഏകീകൃത പരീക്ഷയ്‌ക്കു നീക്കം

ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന്‌ ഏര്‍പ്പെടുത്തുന്ന നീറ്റ്‌ മാതൃകയില്‍ എന്‍ജിനീയറിങിനും രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷയ്‌ക്കു നീക്കം.
ജോയിന്റ്‌ എന്‍ട്രന്‍സ്‌ പരീക്ഷ (ജെ.ഇ.ഇ. മെയിന്‍) ഏകീകൃത പരീക്ഷയാക്കി മാറ്റാനാണു ലക്ഷ്യം. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ.) ആണ്‌ ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയത്‌.
നിലവില്‍ രാജ്യത്തെ പ്രമുഖ ഐ.ഐ.ടികളിലും നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലും ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും മറ്റു കേന്ദ്ര സര്‍ക്കാര്‍ മുതല്‍മുടക്കുള്ള സ്‌ഥാപനങ്ങളിലും ജോയിന്റ്‌ എന്‍ട്രന്‍സ്‌ പരീക്ഷയാണു പ്രവേശനത്തിനു മാനദണ്ഡം.
എന്‍ജിനീയറിങ്‌ പ്രവേശനത്തിനായി ചില സംസ്‌ഥാനങ്ങള്‍ ജോയിന്റ്‌ എന്‍ട്രന്‍സ്‌ പരീക്ഷ ഉപയോഗിക്കുന്നുവെന്നാണ്‌ എ.ഐ.സി.ടി.ഇ. ചെയര്‍മാന്‍ അനില്‍ ഡി. സഹസ്രബുദ്ധെ വ്യക്‌തമാക്കിയത്‌.
രാജ്യത്ത്‌ എന്‍ജിനീയറിങ്‌ പ്രവേശനത്തിന്‌ പൂര്‍ണമായും ജോയിന്റ്‌ എന്‍ട്രന്‍സ്‌ പരീക്ഷ ഏകീകൃത പ്രവേശന പരീക്ഷയാക്കി മാറ്റുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. സി.ബി.എസ്‌.ഇ. സിലബസ്‌ അടിസ്‌ഥാനമാക്കിയുള്ളതാണ്‌ ജെ.ഇ.ഇ. മെയിന്‍ പരീക്ഷ.
പല സംസ്‌ഥാനങ്ങളും വ്യത്യസ്‌ത സിലബസുകളെ അടിസ്‌ഥാനമാക്കിയാണ്‌ ഇപ്പോള്‍ പ്രവേശന പരീക്ഷ നടത്തുന്നത്‌. ഈ സാഹചര്യത്തില്‍ എന്‍ജിനീയറിങ്ങിനും രാജ്യമൊട്ടാകെ ഏകീകൃത പ്രവേശന പരീക്ഷയെന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നുമാണ്‌ സഹസ്രബുദ്ധെ പറഞ്ഞത്‌.
എന്നാല്‍, രാജ്യത്തെ എന്‍ജിനീയറിങിന്‌ ഏകീകൃത പൊതു പ്രവേശന പരീക്ഷ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ്‌ കഴിഞ്ഞ ദിവസം കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്‌മൃതി ഇറാനി വ്യക്‌തമാക്കിയത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top