Main Home | Feedback | Contact Mangalam
Ads by Google

പട്‌ന ഹൈക്കോടതി ജഡ്‌ജി നിയമനം: സുപ്രീം കോടതി കൊളീജിയവും കേന്ദ്രസര്‍ക്കാരും തമ്മില്‍ വടംവലി

ന്യൂഡല്‍ഹി: ബിഹാര്‍ ജുഡീഷ്യല്‍ സര്‍വീസിലെ ഉദ്യോഗസ്‌ഥനെ പട്‌ന ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്‌ജിയായി നിയമിക്കുന്നതിനെച്ചൊല്ലി സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷനായ കൊളീജിയവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വടംവലി.
നിയമനം നടത്താതെ കേന്ദ്ര സര്‍ക്കാര്‍ രണ്ടു തവണ മടക്കിയ ശിപാര്‍ശ കൊളീജിയം വീണ്ടും കേന്ദ്രത്തിനയച്ചിരിക്കുകയാണ്‌. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ (എന്‍.ഐ.എ.സി) നിയമം ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ നിയമനം നടത്താന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെങ്കിലും അതിനു സമയപരിധി നിശ്‌ചയിച്ചിട്ടില്ലെന്ന സാധ്യത ഉപയോഗപ്പെടുത്തി ശിപാര്‍ശയില്‍ അടയിരിക്കാനാണു കേന്ദ്രത്തിന്റെ തീരുമാനമെന്നാണു സൂചന.
2013 നവംബറില്‍ കൊളീജിയം നല്‍കിയ ശിപാര്‍ശ പുനഃപരിശോധിക്കണമെന്ന അഭ്യര്‍ഥനയോടെയാണു സര്‍ക്കാര്‍ തിരിച്ചയച്ചത്‌. നിയമനം ലഭിക്കേണ്ട വ്യക്‌തിയെ സംബന്ധിച്ച ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലായിരുന്നു ഇത്‌.
എന്‍.ജെ.എ.സി. നിയമം കോടതിയിലെത്തിയതോടെ നിയമന നടപടികള്‍ മരവിച്ചു. അതു സംബന്ധിച്ച കോടതിവിധിക്കു ശേഷം ശിപാര്‍ശ നിയമമന്ത്രാലയം വീണ്ടും പരിഗണിച്ചെങ്കിലും പുനഃപരിശോധന അഭ്യര്‍ഥിച്ചു കഴിഞ്ഞ മാര്‍ച്ചില്‍ തിരിച്ചയച്ചു. എന്നാല്‍ ശിപാര്‍ശ പിന്‍വലിക്കാന്‍ വിസമ്മതിച്ച കൊളീജിയം പിറ്റേ മാസം അതു വീണ്ടും സര്‍ക്കാരിനു മുന്നില്‍ വച്ചിരിക്കുകയാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top