Main Home | Feedback | Contact Mangalam
Ads by Google

ഭീകരതയ്‌ക്കെതിരേ യു.എസും ഇന്ത്യയും ഒന്നിച്ചു പോരാടും: ബരാക്‌ ഒബാമ

mangalam malayalam online newspaper

വാഷിംഗ്‌ടണ്‍: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്‌ചയില്ലെന്നും ഈ യുദ്ധത്തില്‍ യു.എസും ഇന്ത്യയും ഒന്നിച്ചാണു നില്‍ക്കുന്നതെന്നും യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമ.
സ്വന്തം സുരക്ഷയും ജീവിതവും സംരക്ഷിക്കാനായി ഇരു രാജ്യങ്ങളും ഒന്നിച്ചു നില്‍ക്കേണ്ടതുണ്ടെന്നു വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍, മുംബൈ ഭീകരാക്രമണങ്ങളെ പരാമര്‍ശിച്ച്‌ ഒബാമ പറഞ്ഞു.
പാകിസ്‌താനില്‍ ഭീകരര്‍ക്ക്‌ സുരക്ഷിത താവളം ഒരുക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്നും മുംബൈ ഭീകരാക്രമണത്തിനു പിന്നിലെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഒബാമ പറഞ്ഞു.
ഇന്ത്യ ടുഡേയ്‌ക്കു നല്‍കിയ അഭിമുഖത്തിലാണ്‌ അദ്ദേഹം നിലപാട്‌ വ്യക്‌തമാക്കിയത്‌. " പരസ്‌പര ബഹുമാനത്തില്‍ അധിഷ്‌ഠിതമാണ്‌ ഇന്ത്യ-യു.എസ്‌. ബന്ധം. ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ഇരു രാജ്യങ്ങളും കൂടുതല്‍ സുരക്ഷിതമാകുന്നുവെന്നും ജനങ്ങള്‍ക്കു കൂടുതല്‍ തൊഴിലും അവസരങ്ങളും ലഭിക്കുന്നുവെന്നും ഉറപ്പാക്കണം. ഇന്ത്യ-യു.എസ്‌. ബന്ധത്തില്‍ പുതിയ അധ്യായം രചിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രതിജ്‌ഞാബദ്ധത ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്‌തമാക്കാന്‍ കൂടുതല്‍ ഊര്‍ജം നല്‍കുന്നതാണ്‌."-ഒബാമ പറഞ്ഞു. റിപ്പബ്ലിക്ക്‌ ദിനാഘോഷച്ചടങ്ങില്‍ മുഖ്യതിഥിയായ ബരാക്‌ ഒബാമ നാളെ ഇന്ത്യയിലെത്തും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top