Main Home | Feedback | Contact Mangalam
Ads by Google

'സൂപ്പര്‍ ഫാസ്‌റ്റ്' ഇന്റര്‍നെറ്റ്‌ വരുന്നു

mangalam malayalam online newspaper

ലണ്ടന്‍: ഒരു സിനിമ ഡൗണ്‍ ലോഡ്‌ ചെയ്യാന്‍ അര സെക്കന്‍ഡ്‌! സെക്കന്‍ഡില്‍ 1.25 ടെറാബൈറ്റ്‌ വേഗമുള്ള ഇന്റര്‍നെറ്റ്‌ ബന്ധം വൈകാതെ യഥാര്‍ഥ്യമാകും. ഈ വേഗം പൂര്‍ണമായി ആസ്വദിക്കാന്‍ പറ്റുന്ന പഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ പോലും വ്യാപകമായിട്ടില്ല. ഏതാനും ടെറാബൈറ്റുകള്‍ സംഭരണശേഷിയുടെ ഹാര്‍ഡ്‌ ഡിസ്‌കുകളാണ്‌ ഇപ്പോളുള്ളത്‌. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഒരു കമ്പ്യൂട്ടറില്‍നിന്നും മറ്റൊന്നിലേക്കു വിവരം കൈമാറാന്‍ പുതിയ സാങ്കേതികവിദ്യക്കു കഴിയുമെന്നു ചുരുക്കം. നിലവിലുള്ള അതിവേഗ ഇന്റര്‍നെറ്റ്‌ സംവിധാനത്തെക്കാള്‍ 50,000 ഇരട്ടി വേഗമുണ്ട്‌ പുതിയതിന്‌.
ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ഡോ. റോബര്‍ട്ട്‌ മാതര്‍ ആണു ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്‌. വൈ-ഫൈയില്‍ റേഡിയോ തരംഗങ്ങള്‍ സംക്ഷിപ്‌തമാക്കാനുപയോഗിക്കുന്ന രീതി ലേസര്‍ തരംഗങ്ങളില്‍ പ്രയോഗിച്ചാണ്‌ പുതിയവേഗം കൈവരിച്ചത്‌. ഒരു ഡിവിഡിയില്‍ 4.7 ജിഗാബൈറ്റ്‌ ഡേറ്റയാണ്‌ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്നത്‌. 1,024 ജിഗാബൈറ്റാണ്‌ ഒരു ടെറാബൈറ്റ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top