Main Home | Feedback | Contact Mangalam
Ads by Google

സൗരയൂഥത്തിലെ ഒന്‍പതാം ഗ്രഹം: തട്ടിപ്പെന്നു റഷ്യ

മോസ്‌കോ: സൗരയൂഥത്തില്‍ ഒന്‍പതാമത്‌ ഗ്രഹം കണ്ടെത്തിയെന്ന അമേരിക്കന്‍ ശാസ്‌ത്രജ്‌ഞരുടെ അവകാശവാദം തള്ളി റഷ്യ. ഒന്‍പതാം ഗ്രഹം സംബന്ധിച്ചു വ്യക്‌തമായ തെളിവില്ലെന്നു മോസ്‌കോ സര്‍വകലാശാലയിലെ ഗാലക്‌സി ആന്‍ഡ്‌ വേരിയബിള്‍ സ്‌റ്റാര്‍ ഡിവിഷനിലെ ഡോ. യൂറി എഫ്രേമോവ്‌ അറിയിച്ചു.
പുതിയ ഗ്രഹത്തിനു നെപ്‌ട്യൂണിനൊപ്പം വലിപ്പമുണ്ടെന്നാണ്‌ അമേരിക്കന്‍ ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌. അങ്ങനെയെങ്കില്‍ പുതിയ ഗ്രഹത്തിന്റെ ചിത്രം ദൂരദര്‍ശിനികള്‍ ഉപയോഗിച്ചു പകര്‍ത്താം. ക്ഷീരപഥത്തിനു പുറത്തുള്ള നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളുടെ ചിത്രം പോലും ശാസ്‌ത്രജ്‌ഞര്‍ തയാറാക്കിയിട്ടുണ്ട്‌. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ സൗരയൂഥത്തിലുള്ള ഗ്രഹത്തിന്റെ ചിത്രം പകര്‍ത്തുക ആയാസരഹിതമാണെന്ന്‌ അദ്ദേഹം പ്രവ്‌ദയോട്‌ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top