Main Home | Feedback | Contact Mangalam
Ads by Google

വൈദികന്‍ കരുണയുടെ അരുവി: ഫ്രാന്‍സിസ്‌ മാര്‍പാപ്പ

mangalam malayalam online newspaper

റോം: ദൈവഹൃദയത്തിലേക്കു മനുഷ്യനെ അടുപ്പിക്കുന്ന കരുണയുടെ അരുവിയാണ്‌ വൈദികനെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ. ഇന്നലെ ഈശോയുടെ തിരുഹൃദയതിരുന്നാള്‍ ദിനത്തില്‍ വൈദികരുടെ ജൂബിലി സമാപനത്തോടനുബന്ധിച്ചു സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തില്‍ സുവിശേഷസന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ.
വൈദികരുടെ സന്തോഷത്തിന്റെ നിര്‍മ്മല ഉറവിടം ഈശോ മാത്രമാണ്‌. വൈദികര്‍ തന്നിലേക്കു നോക്കാതെ ദൈവത്തേയും സഹോദരങ്ങളേയും നോക്കണം. സഹായം ആവശ്യമുള്ളവരെ അനേ്വഷിച്ചുനടക്കുന്ന, ആരെയും നഷ്‌ടപ്പെടുത്താത്ത നല്ല സമരിയാക്കാരനാകണം- മാര്‍പാപ്പ ഓര്‍മിപ്പിച്ചു.
ഏഴായിരത്തോളം വൈദികരാണ്‌ ഇന്നലെ മാര്‍പാപ്പയ്‌ക്കൊപ്പം ബലിയര്‍പ്പണത്തില്‍ സഹകാര്‍മ്മികരായത്‌. ജൂണ്‍ ഒന്നുമുതല്‍ മൂന്നുവരെ നടന്ന കരുണയുടെ ജൂബിലി ആഘോഷത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ഒട്ടേറെ വൈദികര്‍ എത്തിയിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top