Main Home | Feedback | Contact Mangalam
Ads by Google

അമേരിക്കന്‍ പ്രഡിഡന്റ്‌ തെരഞ്ഞെടുപ്പ്‌ : ഹിലരി ഡെമോക്രാറ്റിക്‌ സ്‌ഥാനാര്‍ഥി

ലോസാഞ്ചല്‍സ്‌: അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥിയെന്ന ബഹുമതി ഇനി ഹിലരി ക്ലിന്റണു സ്വന്തം.
മുന്‍പ്രസിഡന്റ്‌ ബില്‍ ക്ലിന്റണിന്റെ ഭാര്യയും മുന്‍ യു.എസ്‌. സ്‌റ്റേറ്റ്‌ സെക്രട്ടറിയുമായ ഹിലരി പ്രസിഡന്റ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്‌ സ്‌ഥാനാര്‍ഥിയായി മത്സരിക്കും. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഡൊണാള്‍ഡ്‌ ട്രംപിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞാല്‍ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റ്‌ എന്ന ബഹുമതിയും ഹിലരിക്കു സ്വന്തമാകും.
കലിഫോര്‍ണിയ ഉള്‍പ്പെടെ നാലു പ്രൈമറികളില്‍നടന്ന നിര്‍ണായക തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചതോടെയാണ്‌ ഹിലരി സ്‌ഥാനാര്‍ഥിത്വം ഉറപ്പിച്ചത്‌. മുഴുവന്‍ പ്രൈമറികളിലെയും തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായപ്പോള്‍ ഹിലരിക്ക്‌ 2,497 പ്രതിനിധികളുടെ പിന്തുണ ലഭിച്ചു. സ്‌ഥാനാര്‍ഥിത്വത്തിനായുള്ള മത്സരത്തില്‍ പാര്‍ട്ടിയില്‍ ഹിലരിയുടെ മുഖ്യ എതിരാളിയായ ബെര്‍ണി സാന്‍ഡേഴ്‌സിന്‌ 1663 വോട്ടുകളാണ്‌ നേടാനായത്‌.
കലിഫോര്‍ണിയയ്‌ക്കു പുറമേ ന്യൂജേഴ്‌സി, ന്യൂ മെക്‌സികോ, സൗത്ത്‌ ഡെകോത പ്രൈമറികളിലും ഹിലരി മുമ്പിലെത്തി. അതേസമയം, മൊണ്ടിയാന, നോര്‍ത്ത്‌ ഡെകോത പ്രൈമറികളില്‍ സാന്‍ഡേഴ്‌സിനായിരുന്നു മുന്‍തൂക്കം. വാഷിങ്‌ടണ്‍, ഡി.സി. പ്രൈമറികളില്‍ തെരഞ്ഞെടുപ്പ്‌ നടക്കാനുണ്ട്‌.
സ്‌ഥാനാര്‍ഥിത്വം ലഭിക്കാന്‍ ആവശ്യമായ പ്രതിനിധികളുടെ പിന്തുണ ഹിലരിക്കു ലഭിച്ചതിനാല്‍ അവയുടെ ഫലം നിര്‍ണായകമല്ല.
ഇന്നലെ വോട്ടെടുപ്പ്‌ നടക്കുന്നതിനു മുമ്പുതന്നെ പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥിത്വത്തിനാവശ്യമായ 2,383 പ്രതിനിധികളുടെ പിന്തുണ 68 വയസുകാരിയായ ഹിലരി ഉറപ്പിച്ചെന്ന്‌ അസോസിയേറ്റ്‌ പ്രസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഡെമോക്രാറ്റിക്‌ പാര്‍ട്ടി സ്‌ഥാനാര്‍ഥിത്വം ഹിലരി ഉറപ്പാക്കിയെന്ന വാര്‍ത്ത തള്ളി പാര്‍ട്ടിയിലെ എതിരാളി ബെര്‍ണി സാന്‍ഡേഴ്‌സ്‌ രംഗത്തെത്തിയിരുന്നു. പ്രസിഡന്റ്‌ ബരാക്‌ ഒബാമ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഹിലരിയെ അഭിനന്ദനം അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top