Main Home | Feedback | Contact Mangalam
Ads by Google

അമേരിക്കയ്‌ക്ക് ഇന്ത്യ പ്രമുഖ പ്രതിരോധ പങ്കാളി

വാഷിങ്‌ടണ്‍: ഇന്ത്യയെ അമേരിക്ക പ്രമുഖ പ്രതിരോധ പങ്കാളിയായി അംഗീകരിച്ചു.അമേരിക്കയുടെ ഏറ്റവും അടുപ്പമുള്ള സഖ്യകക്ഷികള്‍ക്കു തുല്യമായ പരിഗണന ലഭിക്കുന്നതോടെ പ്രതിരോധ സാമഗ്രികളുടെ വ്യാപാരത്തിനും സാങ്കേതികവിദ്യാ കൈമാറ്റത്തിനും ഇന്ത്യക്കു മുന്‍ഗണന ലഭിക്കും.
സൈനികര്‍ക്കു പരസ്‌പരമുള്ള തുറമുഖ സന്ദര്‍ശനം, സംയുക്‌ത അഭ്യാസ പ്രകടനം, അടിയന്തര ഘട്ടങ്ങളിലുള്ള പരസ്‌പര സഹായം, ദുരന്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പങ്കാളികളാകാനുള്ള ലോജിസ്‌റ്റിക്‌സ്‌ എക്‌സ്‌ചേഞ്ച്‌ മെമ്മോറാണ്ടം ഓഫ്‌ എഗ്രിമെന്റിനും ധാരണയായി. വൈകാതെ ഇതില്‍ ഒപ്പുവയ്‌ക്കാന്‍ കഴിയുമെന്നാണു സൂചന.പ്രധാനമന്ത്രി നരേന്ദ്ര മോഡി - യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമ കൂടിക്കാഴ്‌ചയ്‌ക്കു ശേഷം പുറത്തിറക്കിയ സംയുക്‌ത വാര്‍ത്താ കുറിപ്പിലാണ്‌ ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്‌.
സൈനിക ആവശ്യങ്ങള്‍ക്കും പ്രയോജനപ്പെടുത്താവുന്ന നിരവധി ബഹു ഉപയോഗ സാങ്കേതികവിദ്യകള്‍ ഇന്ത്യക്കു ലഭ്യമാകും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ മേക്ക്‌ ഇന്‍ ഇന്ത്യ സംരംഭങ്ങളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പ്രതിരോധ സാമഗ്രികള്‍ക്കു വിപണി കണ്ടെത്താനും അമേരിക്കയുടെ സഹായമുണ്ടാകും.
പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട ഏതാനും സുപ്രധാന കരാറുകള്‍ക്കും മോഡി-ഒബാമ കൂടിക്കാഴ്‌ചയില്‍ അന്തിമരൂപമായെന്നു വൈറ്റ്‌ ഹൗസ്‌ പ്രസ്‌ സെക്രട്ടറി ജോഷ്‌ ഏണസ്‌റ്റ്‌ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top