Main Home | Feedback | Contact Mangalam
Ads by Google

ലിസ അടുത്തറിഞ്ഞു; ഗുരുത്വാകര്‍ഷണത്തിന്റെ സ്‌പന്ദനം

mangalam malayalam online newspaper

ബെര്‍ലിന്‍: ഭൂമിയില്‍നിന്ന്‌ 15 ലക്ഷം കിലോമീറ്റര്‍ അകലെനിന്നു ലിസ അറിഞ്ഞു ഗുരുത്വാകര്‍ഷണത്തിന്റെ ശക്‌തി. ലിസയുടെ വിജയം നല്‍കിയ ആവേശത്തില്‍ കൂടുതല്‍ പേടകങ്ങളെ ബഹിരാകാശത്തേയ്‌ക്ക്‌ അയയ്‌ക്കാന്‍ ഒരുങ്ങുകയാണു ലോകരാജ്യങ്ങള്‍. ഗുരുത്വാകര്‍ഷണ തരംഗം പഠിക്കാന്‍ ബഹിരാകാശത്തേക്ക്‌ അയച്ച ലിസ പാത്ത്‌ഫൈന്‍ഡര്‍ പേടകം പ്രതീക്ഷിച്ചതിലും അഞ്ചിരട്ടി കൃത്യയിലാണു പ്രവര്‍ത്തിക്കുന്നതെന്നു യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സി(ഇ.എസ്‌.എ.) റിപ്പോര്‍ട്ട്‌ ചെയ്‌തു. സൂര്യന്റെയും ഭൂമിയുടെയും ആകര്‍ഷണമാണു ലിസ വേര്‍തിരിച്ചെടുത്തത്‌. സൂര്യന്റെയും ഭൂമിയുടെയും ആകര്‍ഷണം പരസ്‌പരം റദ്ദാക്കപ്പെടുന്നെന്നു ശാസ്‌ത്രജ്‌ഞര്‍ കരുതുന്ന മേഖലയിലായിരുന്നു ലിസയുടെ സ്‌ഥാനം. ഭൂമിയുടെ ഗുരുത്വാകര്‍ഷണ തരംഗത്തിന്റെ ഒരു കോടിയിലൊന്ന്‌ അംശം പോലും പേടകത്തിലെ ഉപകരണം തിരിച്ചറിഞ്ഞു. പ്ലാറ്റിനത്തില്‍ തയാറാക്കിയ ഉപകരണത്തിന്റെ സഹായത്തോടെയാണു തരംഗങ്ങളെ അറിഞ്ഞത്‌. പേടകത്തിന്റെ വേഗത്തിലാണ്‌ ഉപകരണവും സഞ്ചരിക്കുക. ഉപകരണത്തില്‍ ലേസര്‍ തരംഗങ്ങളുടെ സഹായത്തോടെയാണു ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ വേര്‍തിരിക്കുന്നത്‌. ഗുരുത്വാകര്‍ഷണ തരംഗങ്ങളെ പഠിക്കാനുള്ള ശ്രമത്തില്‍ ലിസ വഴിത്തിരിവാകുമെന്ന്‌ ഇ.എസ്‌.എ. ഡയറക്‌ടറേറ്റ്‌ ഓഫ്‌ സയന്‍സിലെ ഫാബിയോ ഫാവേറ്റ അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top