Main Home | Feedback | Contact Mangalam
Ads by Google

പറക്കുംതളികകള്‍ ഇല്ല; എല്ലാം മനുഷ്യരുടെ പരിമിതി

mangalam malayalam online newspaper

ന്യൂയോര്‍ക്ക്‌: പറക്കുംതളികകള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി നാസയിലെ മുന്‍ ശാസ്‌ത്രജ്‌ഞന്‍ ജെയിംസ്‌ ഒബെര്‍ഗ്‌. സമീപകാലത്ത്‌ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന ബഹിരാകാശ ദൃശ്യങ്ങള്‍ക്കാണ്‌ അദ്ദേഹം വിശദീകരണം നല്‍കുന്നത്‌. പറക്കുംതളിക സംബന്ധിച്ച ദൃക്‌സാക്ഷി വിവരണങ്ങളും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചശേഷമാണു വിശദീകരണം.
"നമ്മുടെ കാഴ്‌ചകള്‍ ഭൂമിയിലെ സാഹചര്യങ്ങള്‍ക്കുള്ളതാണ്‌. ഭൂമിക്കപ്പുറത്തുള്ള കാര്യങ്ങള്‍ നമ്മളില്‍ സംശയം ഉളവാക്കും. മനുഷ്യനേത്രങ്ങള്‍ക്കു പിന്തുടരാന്‍ കഴിയുന്ന വേഗതയ്‌ക്കു പരിമിതിയുണ്ട്‌. അതിവേഗം സഞ്ചരിക്കുന്ന വസ്‌തുക്കളെ ശരിയായി പിന്തുടരാന്‍ മനുഷ്യനേത്രങ്ങള്‍ക്ക്‌ കഴിയില്ല. ഭൂമിയുടെ അന്തരീക്ഷത്തില്‍ മാത്രം ഒതുങ്ങുന്നു നമ്മുടെ നേര്‍കാഴ്‌ച"- അദ്ദേഹം പറഞ്ഞു.
പറക്കുംതളിക അടക്കമുള്ള ബഹിരാകാശ ദൃശ്യങ്ങള്‍ യഥാര്‍ഥത്തില്‍ ഒരുക്കുന്നത്‌ ബഹിരാകാശ മാലിന്യങ്ങളാണ്‌. ഉപഗ്രഹ അവശിഷ്‌ടങ്ങള്‍, ഇന്ധനഅവശിഷ്‌ടങ്ങള്‍, ഐസ്‌, ഉല്‍ക്കകള്‍ എന്നിവയെയാണു നാം കാണുന്നത്‌.
ബഹിരാകാശ വാഹനങ്ങളില്‍നിന്നു പുറത്തേയ്‌ക്കുപോകുന്ന വസ്‌തുക്കള്‍ അവയ്‌ക്കൊപ്പം കുറേദൂരം കൂടി യാത്ര തുടരും. എന്തെങ്കിലും ശക്‌തി പിന്തിരിപ്പിക്കും വരെയാകും യാത്ര. ഇവ പലരൂപത്തിലാകും ഭൂമിയിലുള്ളവര്‍ കാണുക.
2015 നവംബറില്‍ കലിഫോര്‍ണിയക്കാര്‍ കണ്ട നീലവെളിച്ചവും ഇങ്ങനെയാണ്‌ ഉണ്ടായത്‌. റോക്കറ്റ്‌ അവശിഷ്‌ടങ്ങളാണ്‌ ഇങ്ങനെ പ്രകാശം പരത്തിയത്‌. അന്നു പറക്കംതളികയെ കണ്ടെന്ന അവകാശവാദവുമായി ടിവി താരങ്ങള്‍ വരെ രംഗത്തെത്തിയിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ മിസൈലുകളെയും പറക്കുംതളികകളായി തെറ്റിധരിക്കാറുണ്ട്‌.
കിലോമീറ്ററുകള്‍ അകലെയുള്ള വസ്‌തുക്കളെ കണ്ടെത്തിയെന്നും ചിലര്‍ അവകാശപ്പെടാറുണ്ട്‌. സൂര്യ പ്രകാശമുള്ളപ്പോള്‍ ബഹിരാകാശത്തുള്ള ചെറുവസ്‌തുക്കളെ നഗ്നനേത്രങ്ങള്‍ക്കൊണ്ടുകാണാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ രാജ്യാന്തര ബഹിരാകാശ നിലയം കണ്ണില്‍പ്പെട്ടേനെ.
ചിലര്‍ തയാറാക്കുന്ന ബഹിരാകാശ ചിത്രങ്ങളില്‍ നിഴല്‍ കാണാം. എന്നാല്‍ നിഴലുകള്‍ ഭൂമിയിലാണു ദൃശ്യമാകുക. ബഹിരാകാശത്ത്‌ നിഴല്‍ പതിക്കണമെങ്കില്‍ ആ മേഖലയില്‍ എന്തെങ്കിലും വസ്‌തു നിര്‍ബന്ധമാണ്‌.
എന്തെങ്കിലും രൂപത്തെ മനസില്‍കരുതി വെളിച്ചവും ഇരുട്ടും കലര്‍ന്ന പ്രതലത്തില്‍ നോക്കിയാല്‍ ചിലപ്പോള്‍ അവ തെളിഞ്ഞെന്നു വരും.
ഇതു മനുഷ്യതലച്ചോറിന്റെ പ്രത്യേകതയാണ്‌. ഇതിന്റെ പേരില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നാണ്‌ അദ്ദേഹത്തിന്റെ നിര്‍ദേശം. 1990 കളില്‍ നാസയില്‍ പ്രവര്‍ത്തിച്ച ശാസ്‌ത്രജ്‌ഞനാണ്‌ ജെയിംസ്‌ ഒബെര്‍ഗ്‌. പിന്നീട്‌ ബഹിരാകാശ ഗവേഷണത്തിലേക്കും ശാസ്‌ത്രലേഖന രചനയിലേക്കും തിരിയുകയായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top