Main Home | Feedback | Contact Mangalam
Ads by Google

സ്‌കൂള്‍ അധികൃതരുടെ വാശിയില്‍ വിദ്യാര്‍ഥികള്‍ വലയുന്നു മംഗ്ലീഷ്‌ ശൈലി മലയാളം ആക്കാന്‍ താല്‍പര്യം.

mangalam malayalam online newspaper

മലപ്പുറം: പ്ലസ്‌വണ്‍ വിദ്യാര്‍ഥികള്‍ പ്രവേശന സമയത്തു ഹാജരാക്കിയ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളില്‍ പച്ച ഒപ്പില്ലെന്നു പറഞ്ഞു തിരിച്ചയച്ചു. അരീക്കോട്‌ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണു സംഭവം. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ വില്ലേജ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തുന്ന'ശരി' ചിഹ്നഹ്‌നത്തിലുള്ള ഡിജിറ്റല്‍ സിഗ്‌നേച്ചറാണു പച്ചനിറത്തില്‍ വേണമെന്നു സ്‌കൂള്‍ അധികൃതര്‍ ശഠിച്ചത്‌. ഇതോടെ കുട്ടികള്‍ നെട്ടോട്ടത്തിലായി. ഓണ്‍ലൈന്‍വഴി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിനു പച്ച നിറം ആവശ്യമില്ലെന്നും സര്‍ട്ടിഫിക്കറ്റ്‌ അസലാണോയെന്നു പരിശോധിക്കണമെങ്കില്‍ ഓണ്‍ലൈനില്‍ അതതു സര്‍ട്ടിഫിക്കറ്റുകളുടെ സെക്യൂരിറ്റി കോഡ്‌ ഉപയോഗിച്ചു നോക്കാവുന്നതുമാണെന്നും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി. സര്‍ട്ടിഫിക്കറ്റിന്റെ കളര്‍ പകര്‍പ്പെടുത്താലാണു പച്ചനിറത്തില്‍ ഒപ്പ്‌ വ്യക്‌തമാകുക. സാധാരണ അപേക്ഷരെല്ലാം കറുപ്പും വെളുപ്പും നിറത്തിലാണ്‌ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പെടുക്കുന്നത്‌.
ഓണ്‍ലൈന്‍വഴി ലഭിക്കുന്ന അപേക്ഷകള്‍ അതതു വില്ലേജ്‌ ഓഫീസര്‍മാര്‍ ഓണ്‍ലൈനിലൂടെ തന്നെ പരിശോധിച്ച ശേഷമാണു സര്‍ട്ടിഫിക്കറ്റു നല്‍കുക. ഒരുവര്‍ഷം മുമ്പാണു സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലാക്കിയത്‌.
മറ്റു സ്‌കൂളുകളിലെല്ലാം ബ്ലാക്‌ ആന്‍ഡ്‌ വൈറ്റ്‌ സര്‍ട്ടിഫിക്കറ്റ്‌ സ്വീകരിച്ചപ്പോള്‍ അരീക്കോട്‌ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാത്തത്‌ വിവാദമായി. അപേക്ഷകരെ സ്‌കൂളധികൃതര്‍ തിരിച്ചയച്ച നടപടി ശരിയായില്ലെന്നു അരീക്കോട്‌ വില്ലേജ്‌ ഓഫീസര്‍ എം. മുകുന്ദന്‍ പറഞ്ഞു.
നേരത്തെ മുതല്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ പച്ചനിറവല്‍ക്കരണ ആരോപണം കേള്‍പ്പിച്ച സ്‌ഥലമാണു അരീക്കോട്‌. അരീക്കോട്‌ സുല്ലമുസലാം സ്‌കൂളിലാണു പച്ചക്കോട്ട്‌ വിവാദമുണ്ടായിരുന്നു. വിദ്യാര്‍ഥികളോട്‌ പച്ചക്കോട്ട്‌ ധരിച്ചെത്തണമെന്നു നിര്‍ദേശിച്ച പി.ടി.എയുടെ തീരുമാനം വിദ്യാഭ്യാസവകുപ്പിനെ ചീത്തപ്പേരു കേള്‍പ്പിച്ചിരുന്നു. ആദ്യപച്ച വിവാദമുണ്ടായതു കളമശേരിയില്‍ നടന്ന എസ്‌.എസ്‌.എയുടെ സ്‌റ്റേറ്റ്‌ ലെവല്‍ പരിപാടിയിയിലാണ്‌. പച്ച സെറ്റും മുണ്ടുമെടുത്തു വിദ്യാഭ്യാസ മന്ത്രിയേയും സംഘത്തെയും സ്വീകരിക്കുന്ന പരിപാടിയാണു വിവാദമായത്‌. ഇതിനുശേഷമാണു അരീക്കോട്ടെ പച്ചക്കോട്ട്‌ വിവാദം. പിന്നീട്‌ അടുത്തിടെ പച്ചബോര്‍ഡ്‌ വിവാദവും ഉയര്‍ന്നു.

വി.പി.നിസാര്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top