Main Home | Feedback | Contact Mangalam
Ads by Google

ശശീന്ദ്രനും മക്കളും മരിച്ചിട്ട്‌ നാലുവര്‍ഷം; അഴിമതി അന്വേഷണം സി.ബി.ഐക്ക്‌ വിടാതെ സര്‍ക്കാര്‍

പാലക്കാട്‌: മലബാര്‍ സിമെന്റ്‌സിലെ അഴിമതിക്കെതിരെ പോരാടിയ മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണത്തിന്‌ ഇന്ന്‌ നാലുവര്‍ഷം തികയുമ്പോഴും കമ്പനിയുമായി ബന്ധപ്പെട്ട്‌ അഴിമതികളെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക്‌ വിടാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഏറ്റവും ഒടുവില്‍ ഒമ്പത്‌ കോടിയുടെ അഴിമതിക്കേസില്‍ സി.പി.എം സംസ്‌ഥാന കമ്മിറ്റി അംഗത്തെവരെ പ്രതിയാക്കി വിജിലന്‍സ്‌ കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു കഴിഞ്ഞു.അതേസമയം, ദുരൂഹമരണത്തിന്റെയും അഴിമതിയുടെയും സി.ബി.ഐ. അന്വേഷണ ഗതിയെ അട്ടിമറിക്കുന്നത്‌ ഭരണകൂടവും രാഷ്‌ട്രീയ നേതൃത്വങ്ങളുമാണെന്ന്‌ ശശീന്ദ്രന്റെ സഹോദരന്‍ ഡോ: വി. സനല്‍കുമാര്‍ കുറ്റപ്പെടുത്തുന്നു.
മരണവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ സി.ബി.ഐക്ക്‌ നല്‍കിയിട്ടും ഇതേക്കുറിച്ച്‌ അന്വേഷണം നടത്താതെ ദുര്‍ബലമായ മനഃശാസ്‌ത്ര വാദഗതികള്‍ നിരത്തിയാണ്‌ സി.ബി.ഐ. എറണാകുളം സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്നും സനല്‍കുമാര്‍ പറയുന്നു. കോടതിവഴി കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം ഉറപ്പ്‌ വരുത്തും.
വിദേശ ബന്ധമുള്ള മലബാര്‍ സിമെന്റ ്‌സ് അഴിമതി കേസുകള്‍ സി.ബി.ഐക്ക്‌ വിടേണ്ടതാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ വിജിലന്‍സ്‌ ഡയറക്‌ടറും പോലീസ്‌ മേധാവിയും അഞ്ച്‌ കത്തുകള്‍ സര്‍ക്കാരിന്‌ നല്‍കിയിട്ടും ശശീന്ദ്രന്റെ മരണകാരണം മാത്രം സി.ബി.ഐ. അന്വേഷിച്ചാല്‍ മതി എന്നാണ്‌ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറഞ്ഞത്‌. ഇതിന്‌ വിരുദ്ധമായി പ്രസ്‌താവന നടത്തിയെങ്കിലും സത്യവാങ്‌മൂലം തിരുത്താത്തതിന്‌ പിന്നില്‍ ഉന്നത രാഷ്‌ട്രീയ ഗൂഢാലോചനകളുണ്ടെന്ന ആക്ഷേപം ശക്‌തമാണ്‌.അതേസമയം, സി.പി.എം. സംസ്‌ഥാന കമ്മിറ്റിയംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ പി. ഉണ്ണിയെ മലബാര്‍ സിമെന്റ്‌സ്‌ അഴിമതിക്കേസില്‍ പ്രതിചേര്‍ത്തത്‌ രാഷ്‌ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്‌.
എന്നാല്‍, ഉണ്ണിയെ സംസ്‌ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാന്‍ അണിയറയില്‍ നീക്കം സജീവമായി. പാലക്കാട്‌ ജില്ലാസമ്മേളനത്തിലും ഉണ്ണിക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top