Main Home | Feedback | Contact Mangalam
Ads by Google

മന്ത്രി മാണിയും അഡീ.അഡ്വക്കേറ്റ്‌ ജനറലുമായി രഹസ്യ ചര്‍ച്ച

ആലുവ: ബാര്‍കോഴ വിവാദത്തിനിടെ ആരോപണവിധേയനായ മന്ത്രി കെ.എം. മാണി അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ പി.സി. ഐപ്പുമായി മണിക്കൂറുകളോളം രഹസ്യ ചര്‍ച്ച നടത്തി. ഇന്നലെ രാത്രി ഏഴു മണിയോടെ ആലുവ പാലസില്‍ ആരംഭിച്ച ചര്‍ച്ച ഒന്‍പതു വരെ നീണ്ടു. മുന്‍കൂട്ടി നിശ്‌ചയിച്ചതനുസരിച്ച്‌ മന്ത്രിയെത്തും മുമ്പേ അഡീഷണല്‍ എ.ജി. പാലസിലെത്തിയിരുന്നു. മന്ത്രിയുടെ പാര്‍ട്ടിയുടെ അധ്യാപക സംഘടനയുടെ സംസ്‌ഥാന സമ്മേളനം ഇന്ന്‌ ആലുവയില്‍ നടക്കുന്നുണ്ട്‌. ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ പാലസില്‍ തങ്ങുമെന്നാണ്‌ പാലസ്‌ അധികൃതരെ മന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ അറിയിച്ചിരുന്നത്‌. എന്നാല്‍ പി.സി. ഐപ്പുമായുള്ള ചര്‍ച്ചയ്‌ക്കു ശേഷം ഇന്നത്തെ പരിപാടി റദ്ദാക്കി മന്ത്രി രാത്രി ഒന്‍പതരയോടെ മടങ്ങുകയായിരുന്നു. ചര്‍ച്ച നടക്കുന്നതിനിടെ സ്‌ഥലത്തെത്തിയ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്‌ ചര്‍ച്ച നടന്ന മുറിയില്‍ കയറിയെങ്കിലും അധികംവൈകാതെ മടങ്ങി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top