Main Home | Feedback | Contact Mangalam
Ads by Google

സമാധാനചര്‍ച്ചകള്‍ക്ക്‌ അഞ്ചംഗ മെത്രാന്‍ സമിതി

കരിങ്ങാച്ചിറ: സഭയില്‍ ശാശ്വതസമാധാനം പുലരുന്നതിന്‌, സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സമിതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന്‌ അഞ്ചംഗ മെത്രാന്‍ സമിതിയെ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ അധ്യക്ഷതയില്‍ കൂടിയ സുന്നഹദോസ്‌ തെരഞ്ഞെടുത്തു. ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌ കണ്‍വീനറായുള്ള സമിതിയില്‍ തോമസ്‌ മോര്‍ തിമോത്തിയോസ്‌, കുര്യാക്കോസ്‌ മോര്‍ തൊയോഫിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ അത്തനാസിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ കുറിലോസ്‌ എന്നിവരാണ്‌ മറ്റ്‌ അംഗങ്ങള്‍.
സഭയില്‍ സമാധാനം സ്‌ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്‌ ഇവിടത്തെ പ്രദേശിക സുന്നഹദോസിന്റെ അറിവോടും അംഗീകാരത്തോടും കൂടിയായിരിക്കുമെന്നു പാത്രിയര്‍ക്കീസ്‌ ബാവ പറഞ്ഞു. ഒന്നര മണിക്കൂറോളം നീണ്ട സുന്നഹദോസിന്റെ തീരുമാനം ഏകകണ്‌ഠമായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top