Main Home | Feedback | Contact Mangalam
Ads by Google

മുന്‍ എം.എല്‍.എ. കെ.പി. മമ്മു അന്തരിച്ചു

പാനൂര്‍: സി.പി.എം. നേതാവും മുന്‍ എം.എല്‍.എയുമായ കെ.പി. മമ്മു(75) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. അധ്യാപകനും സി.പി.എം. മുന്‍ കണ്ണൂര്‍ ജില്ലാകമ്മിറ്റി അംഗവുമാണ്‌.
1987-ല്‍ കൂത്തുപറമ്പില്‍നിന്നും 1991ല്‍ തലശേരിയില്‍നിന്നും നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1996-ല്‍ തലശേരിയില്‍നിന്നുവീണ്ടും നിയമസഭാംഗമായെങ്കിലും മുഖ്യമന്ത്രിയായ ഇ.കെ. നായനാര്‍ക്കു മത്സരിക്കുന്നതിനായി സ്‌ഥാനമൊഴിഞ്ഞു. ഹാന്‍വീവ്‌ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പന്ന്യന്നൂര്‍ പഞ്ചായത്ത്‌ അംഗമായിരുന്നു.
അധ്യാപക പ്രസ്‌ഥാനത്തിലൂടെയാണു പൊതുരംഗത്തെത്തിയത്‌. പ്രൈവറ്റ്‌ സ്‌കൂള്‍ അധ്യാപക സംഘടനയായ കെ.പി.ടി.യു. പാനൂര്‍ സബ്‌ജില്ലാ സെക്രട്ടറി, തലശേരി വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി, സംസ്‌ഥാനകമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കെ.എസ്‌.ടി.എ. രൂപീകരണത്തോടെ സംസ്‌ഥാന കമ്മിറ്റി അംഗമായും പിന്നീട്‌ സംസ്‌ഥാന എക്‌സിക്യുട്ടീവംഗമായും പ്രവര്‍ത്തിച്ചു. സി.പി.എം. പാനൂര്‍ ലോക്കല്‍കമ്മിറ്റി അംഗം, ഏരിയകമ്മിറ്റി അംഗം എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
ഭാര്യമാര്‍: പരേതയായ സൈനബ ടീച്ചര്‍(പന്ന്യന്നൂര്‍ പഞ്ചായത്ത്‌ മുന്‍ അംഗം), സൈനബ. മക്കള്‍: അഷറഫ്‌, നൗഷാദ്‌(ഇരുവരും സൗദി), ഷെരീഫ(സി.പി.എം. കിഴക്കെചമ്പാട്‌ ബ്രാഞ്ചംഗം). മരുമക്കള്‍: സുലൈഖ, ജസീല, അബ്‌ദുള്‍ റഹ്‌മാന്‍ (സി.പി.എം. പെരിങ്ങളം ലോക്കല്‍ കമ്മിറ്റി അംഗം). സഹോദരങ്ങള്‍: യൂസഫ്‌, ആയിഷ. കബറടക്കം ഇന്നുരാവിലെ ഒന്‍പതിന്‌ പാനൂര്‍ ജുമാ മസ്‌ജിദ്‌

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top