Main Home | Feedback | Contact Mangalam
Ads by Google

മാവോയിസ്‌റ്റ് അക്രമങ്ങള്‍: കേരളവും തമിഴ്‌നാടും പ്രതികളുടെ വിവരങ്ങള്‍ കൈമാറി

മലപ്പുറം: മാവോയിസ്‌റ്റ്‌ അക്രമക്കേസുകളിലെ പ്രതികളുടെ പേരുവിവരങ്ങള്‍ തമിഴ്‌നാടും കേരളവും കൈമാറി. തമിഴ്‌നാട്‌ ക്യൂബ്രാഞ്ചിലെ ഉദ്യോഗസ്‌ഥര്‍ക്കാണു കേരളത്തിലെ അഭ്യന്തരസുരക്ഷവിഭാഗം ഐ.എസ്‌.ഐ.ടി. വിവരങ്ങള്‍ നല്‍കിയത്‌. ഇരു സംസ്‌ഥാനത്തുമുണ്ടായ അക്രമങ്ങളിലെ പ്രതികള്‍ ഒരേ ആളുകള്‍തന്നെയാണെന്നും അന്വേഷണ സംഘം സ്‌ഥിരീകരിച്ചു. മാവോയിസ്‌റ്റുകളാണെന്നു സ്‌ഥിരീകരിച്ച്‌ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചവരുടേതും അടക്കം പത്തിലധികംപേരുടെ പേരുവിവരങ്ങളാണു പരസ്‌പരം കൈമാറിയത്‌. തമിഴ്‌നാട്‌ ക്യൂബ്രാഞ്ച്‌ സംഘം ഇന്നലെ കോഴിക്കോടെത്തി.
അനിത, വിക്രംഗൗഡ, ഗോപാലകൃഷ്‌ണ, ജഗദീഷ്‌, കന്യാകുമാരി എന്ന സുവര്‍ണ, ലത എന്ന മുണ്ടഗാരു ലത, മഹാലിംഗം എന്ന പളനി, മഹേഷ്‌ എന്ന ജയണ്ണ തുടങ്ങിയ പത്തോളം പേരെക്കുറിച്ചുള്ള വിവരങ്ങളാണ്‌ സംഘം പരസ്‌പരം കൈമാറിയത്‌. കൊൈടക്കനാലില്‍ തമിഴ്‌പോലീസും മാവോയിസ്‌റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്‌റ്റിനെ വധിച്ചിരുന്നുവെന്നും ഈസമയത്തു സംഘത്തിലുണ്ടായിരുന്നവര്‍ നിലവില്‍ കേരളത്തിലുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ടെന്നും ക്യൂബ്രാഞ്ച്‌ സംഘം കേരളത്തെ അറിയിച്ചു.

വി.പി. നിസാര്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top