Main Home | Feedback | Contact Mangalam
Ads by Google

സമാധാനം പ്രാഥമികലക്ഷ്യം: ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ്‌

കോട്ടയം: ഭിന്നത സഭയെ സംബന്ധിച്ചു ദുരന്തമാണെന്നും അതിനു പരിഹാരം ഐക്യമാണെന്നുമുള്ള അന്ത്യോഖ്യ പാത്രിയര്‍ക്കീസ്‌ ബാവയുടെ നിലപാടിനെ ഓര്‍ത്തഡോക്‌സ്‌ സഭാ സുന്നഹദോസ്‌ സ്വാഗതംചെയ്‌തു. സമാധാനം സഭയുടെ പ്രാഥമികലക്ഷ്യമാണ്‌. സഭാ സമാധാനത്തിന്‌ ഏകമാര്‍ഗം സഭയിലെ രണ്ടു വിഭാഗങ്ങളുടെയും ഐക്യമാണെന്നും സുന്നഹദോസ്‌ പ്രഖ്യാപിച്ചു.
ഐക്യം സൃഷ്‌ടിക്കുന്നതിനും നിലനിര്‍ത്തുന്നതിനും നിയമസാധുതയുള്ള മാര്‍ഗരേഖ ആവശ്യമാണ്‌. ഇരുകൂട്ടരും 1995-ലെ സുപ്രീംകോടതി വിധിയും കോടതി അംഗീകരിച്ച 1934-ലെ സഭാ ഭരണഘടനയും ഐക്യത്തിന്റെ ചട്ടക്കൂടായി സ്വീകരിക്കണം. 1934-ലെ മലങ്കര സഭാ ഭരണഘടനയും 1995-ലെ സുപ്രീംകോടതി വിധികളും പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയും ഔപചാരികമായി അംഗീകരിക്കേണ്ടതുണ്ട്‌. മേല്‍പറഞ്ഞ കാര്യങ്ങളുടെ അടിസ്‌ഥാനത്തില്‍ സഭാ ഐക്യം പുനഃസ്‌ഥാപിക്കാന്‍ പാത്രിയര്‍ക്കീസ്‌ ബാവ സമ്മതിക്കുന്നപക്ഷം ഐക്യത്തിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു സുന്നഹദോസ്‌ വ്യക്‌തമാക്കി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top