Main Home | Feedback | Contact Mangalam
Ads by Google

വൈത്തീശ്വരന്‍ ഡി.ജി.പിയുമായി സംസാരിച്ചത്‌ ആര്‍ക്ക്‌ എതിരായ പരാതിയില്‍?

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ വിവാദവ്യവസായി മുഹമ്മദ്‌ നിഷാമിനെ രക്ഷിക്കുന്നതിന്‌ അണിയറനീക്കം നടത്തിയെന്നു ആരോപണമുയര്‍ന്ന ഓഹരി ദല്ലാള്‍ വൈത്തീശ്വരന്‍ ഡി.ജി.പിയെ കണ്ടത്‌ ആര്‍ക്ക്‌ എതിരായ പരാതിയിലെന്നു വ്യക്‌തമാക്കാത്തതു ദുരൂഹം.

വൈത്തീശ്വരന്‌ എതിരേയുള്ള നഗരത്തിലെ രണ്ടു വനിതകളുടെ പരാതിയില്‍ ഒരുനടപടിയുമെടുക്കാത്ത സാഹചര്യത്തിലാണ്‌ നീക്കം. വൈത്തീശ്വരന്‍ ആര്‍ക്കെതിരെ, എന്തു പരാതി പറയാനാണ്‌ ഡി.ജി.പിയെ കണ്ടതെന്ന്‌ വിശദീകരിക്കണമെന്നാണ്‌ ആവശ്യമുയരുന്നത്‌.

പോലീസിലെ ഉന്നതരുമായുള്ള ബന്ധമാണു വൈത്തീശ്വരന്‌ എതിരായ നടപടികള്‍ വൈകുന്നതിനു പുറകിലെന്നു പറയുന്നു. വനിതകള്‍ നല്‍കിയ പരാതിയില്‍പോലും പോലീസ്‌ നടപടിയെടുക്കാത്തതിനാല്‍ നീതിതേടി കോടതിയെ നേരിട്ടു സമീപിക്കാനൊരുങ്ങുകയാണ്‌. ഇതു പോലീസിനും ക്ഷീണമാകും. തനിക്കെതിരേ വൈത്തീശ്വരന്‍ അശ്ലീലം പ്രചരിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ സെപ്‌റ്റംബര്‍ 14 നാണ്‌ ടൗണ്‍ ഈസ്‌റ്റ്‌ സ്‌റ്റേഷനില്‍ സ്‌കൂള്‍ അധ്യാപിക പരാതി നല്‍കിയത്‌. എഫ്‌.ഐ.ആര്‍. എടുത്തെങ്കിലും തുടര്‍നടപടിയുണ്ടായില്ല.

പ്രവാസി എന്‍ജിനീയറുമായുള്ള ഉടക്കിനെത്തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ ഭാര്യക്ക്‌ എതിരേ അശ്ലീലം പ്രചരിപ്പിച്ചതായും പരാതിയുയര്‍ന്നു. നാളെ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകളുമായി പത്രസമ്മേളനം നടത്താനാണു തീരുമാനിച്ചിട്ടുള്ളത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top