Main Home | Feedback | Contact Mangalam
Ads by Google

അരുവിക്കര ഉപതെരഞ്ഞെടുപ്പ്‌: സി.പി.എമ്മില്‍ ചുമതല ആനാവൂര്‍ നാഗപ്പന്‌

തിരുവനന്തപുരം: ജി.കാര്‍ത്തികേയന്‍ അന്തരിച്ചതിനെത്തുടര്‍ന്ന്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന അരുവിക്കര നിയമസഭാ മണ്ഡലത്തിലെ പ്രചാരണച്ചുമതല സി.പി.എം. സംസ്‌ഥാന കമ്മിറ്റിയംഗം ആനാവൂര്‍ നാഗപ്പനു നല്‍കാന്‍ ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
നാഗപ്പനായിരിക്കും എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ്‌ ചുമതലയുള്ള സെക്രട്ടറി. പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പങ്കെടുത്ത യോഗത്തിന്റേതാണു തീരുമാനം. ആര്‍.എസ്‌.പി. മുന്നണിവിട്ട സാഹചര്യത്തില്‍ സി.പി.എമ്മിനായിരിക്കും അരുവിക്കര സീറ്റ്‌. സംസ്‌ഥാന കമ്മിറ്റിയംഗം എം. വിജയകുമാറിനെ മത്സരിപ്പിക്കാനാണ്‌ ആലോചന. ഡി.വൈ.എഫ്‌.ഐ. സംസ്‌ഥാന ട്രഷറര്‍ കെ.എസ്‌. സുനില്‍കുമാറും പരിഗണനയിലുണ്ടെന്നാണു സൂചന.
കാര്‍ത്തികേയന്റെ ഭാര്യ ഡോ.എം.ടി. സുലേഖയെ മല്‍സരിപ്പിക്കനാണ്‌ കോണ്‍ഗ്രസ്‌ ആലോചിക്കുന്നത്‌. അതേസമയം, സീറ്റിന്‌ അവകാശവാദവുമായി ആര്‍.എസ്‌.പി. നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top