Main Home | Feedback | Contact Mangalam
Ads by Google

സ്‌പെഷല്‍ സ്‌കൂള്‍ കലോല്‍സവത്തിന്‌ തിരിതെളിഞ്ഞു

mangalam malayalam online newspaper

കൊച്ചി: ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള സംസ്‌ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോല്‍സവത്തിനു കൊച്ചിയില്‍ തുടക്കമായി. വൈകല്യങ്ങള്‍ തീര്‍ത്ത വെല്ലുവിളികളെ അവഗണിച്ച്‌ ആട്ടവും പാട്ടും വാക്കും വരകളുമായി പ്രതിഭയുടെ മാറ്റുരയ്‌ക്കാന്‍ മൂവായിരത്തോളം കുട്ടികളാണ്‌ എറണാകുളം സെന്റ്‌ തെരേസാസ്‌ കോളജില്‍ നടക്കുന്ന കലോല്‍സവത്തിന്‌ എത്തിയത്‌.
അസോസിയേഷന്‍ ഫോര്‍ ദ്‌ ഇന്റലക്‌ച്വലി ഡിസേബിള്‍ഡിന്റേയും എറണാകുളം വൈ.എം.സി.എയുടെയും സംയുക്‌താഭിമുഖ്യത്തിലാണു കലോല്‍സവം. സംസ്‌ഥാനത്തെ മുഴുവന്‍ സ്‌പെഷല്‍ സ്‌കൂളുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണു മല്‍സരങ്ങളില്‍ മാറ്റുരച്ചത്‌. രക്ഷിതാക്കളും പരിശീലകരും അടക്കം ആയിരത്തോളംപേര്‍ കുട്ടികളെ സഹായിക്കാന്‍ രംഗത്തുണ്ടായിരുന്നു. വീല്‍ ചെയറുകളുടെ സഹായത്തോടെയാണ്‌ കുറേപേര്‍ കലോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയത്‌. മറ്റു ചിലര്‍ക്ക്‌ താങ്ങായി രക്ഷിതാക്കളും പരിശീലകരും ഉണ്ടായിരുന്നു.
പത്തു വേദികളിലായാണ്‌ മല്‍സരം. അസോസിയേഷന്‍ ഫോര്‍ ദ്‌ ഇന്റലക്‌ച്വലി ഡിസേബിള്‍ഡ്‌ ചെയര്‍മാന്‍ ഫാ. റോയി മാത്യു വടക്കേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കലോല്‍സവം ഉദ്‌ഘാടനം ചെയ്‌തു.
മന്ത്രി കെ. ബാബു, എം.എല്‍.എമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ഡൊമനിക്‌ പ്രസന്റേഷന്‍, കൊച്ചി മേയര്‍ ടോണി ചമ്മണി, ജില്ലാ കലക്‌ടര്‍ രാജമാണിക്യം, ആര്‍ച്‌ ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌, മാര്‍ ജോസ്‌ പുത്തന്‍വീട്ടില്‍, സി.ബി.എസ്‌.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top