Main Home | Feedback | Contact Mangalam
Ads by Google

കാന്തല്ലൂര്‍-മാട്ടുപ്പെട്ടി റോഡില്‍ കടുവ കേഴമാനിനെ കൊന്നു

mangalam malayalam online newspaper

മറയൂര്‍: കാന്തല്ലൂര്‍ - മാട്ടുപ്പെട്ടി റോഡില്‍ കേഴമാനിനെ കടുവ കടിച്ചുകോന്നൂ. ആനമുടി ഷോലാ ഫോറസ്‌റ്റിനുള്ളിലൂടെ കടന്നു പോകുന്ന മന്നവന്‍ചോല റോഡിലാണ്‌ കടുവ കടിച്ചു കൊന്ന നിലയില്‍ കേഴമാനിനെ കണ്ടത്‌. ആനമുടി ഷോല പാര്‍ക്കിലെ മെത്താപ്പ്‌ ചെക്ക്‌ പൊസ്‌റ്റില്‍ നിന്നും 200 മീറ്റര്‍ മാത്രം ദൂരത്തിലാണ്‌ കടുവ കേഴമാനിനെ വേട്ടയാടിയത്‌.
മാനിനെ കൊന്നിട്ട ശേഷം കടുവ വനത്തിലേക്ക്‌ കടന്നു. കടുവകള്‍ ഇരകളെ കൊന്ന ശേഷം അടുത്ത ദിവസങ്ങളിലാണ്‌ ഭക്ഷിക്കാറുള്ളത്‌.ഇതിനാല്‍ വനപാലകര്‍ മാനിന്റെ ജഡം നീക്കം ചെയ്‌തില്ല. ഇവിടെ മൂന്നാര്‍ വൈല്‍ഡ്‌ ലൈഫ്‌ ഡിവിഷനില്‍ നിന്നുള്ള വനപാലകര്‍ നിരീക്ഷണ ക്യാമറ സ്‌ഥാപിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top