Main Home | Feedback | Contact Mangalam
Ads by Google

ആര്‍. പ്രകാശത്തിന്റെ ഭാര്യ ലില്ലി പ്രകാശം നിര്യാതയായി

തിരുവനന്തപുരം: മുന്‍ എം.എല്‍.എ. പരേതനായ ആര്‍. പ്രകാശത്തിന്റെ ഭാര്യയും ജമീലാ പ്രകാശം എം.എല്‍.എയുടെ മാതാവുമായ ലില്ലി പ്രകാശം (80) നിര്യാതയായി. ചാവര്‍കോട്‌ ആയുര്‍വേദ ചികിത്സകരുടെ കുടുംബത്തിലെ അംഗമായിരുന്ന ലളിതയുടെയും എ. ദാമോദരപ്പണിക്കരുടെയും മകളാണ്‌.

മറ്റു മക്കള്‍: സിന്ധു പ്രകാശം (പാരിപ്പള്ളി), സോജാ പ്രകാശം (അസിസ്‌റ്റന്റ്‌ രജിസ്‌ട്രാര്‍, സഹകരണവകുപ്പ്‌), അഡ്വ. ഗിരീഷ്‌ കുമാര്‍ (എറണാകുളം), പരേതനായ ശിവകുമാര്‍. മരുമക്കള്‍: പരേതനായ ശ്രീഹര്‍ഷന്‍ (ഇറിഗേഷന്‍ വകുപ്പ്‌ റിട്ട. എന്‍ജിനീയര്‍), മുന്‍മന്ത്രി ഡോ. നീലലോഹിതദാസന്‍നാടാര്‍, എസ്‌. സലിം (സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ തൈക്കാട്‌), ജോസിനി (യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, എറണാകുളം ബ്രാഞ്ച്‌ മാനേജര്‍). സഹോദരന്‍: വാട്ടര്‍ അഥോറിറ്റിയിലെ റിട്ട. ഡെപ്യൂട്ടി ചീഫ്‌ എന്‍ജിനീയര്‍ കെ. അനില്‍കുമാര്‍.

മരണാനന്തരച്ചടങ്ങുകള്‍ ജമീലാ പ്രകാശം എം.എല്‍.എയുടെ വസതിയായ നെല്ലിമൂടിനടുത്ത്‌ കഴിവൂര്‍ ശ്രീപുരത്ത്‌ അശോകത്തില്‍ 22 നു രാവിലെ ഒമ്പതിനു നടക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top