Main Home | Feedback | Contact Mangalam
Ads by Google

മുങ്ങിത്താഴ്‌ന്ന കുട്ടികള്‍ക്കു പുനര്‍ജന്മം; രക്ഷകനു പിതാവിന്റെ മര്‍ദനം

mangalam malayalam online newspaper

തിരുവല്ല: വെള്ളത്തില്‍ മുങ്ങിത്താഴ്‌ന്ന മൂന്നു കുട്ടികളുടെ രക്ഷകനായ യുവാവിനു നാടിന്റെ കൈയടിക്കു പിന്നാലെ ഒരുകുട്ടിയുടെ പിതാവിന്റെ വക മര്‍ദനം. കിഴക്കുംമുറി കൊട്ടയ്‌ക്കാട്ടുമാലിയില്‍ അജിത്തിനാ(40)ണു രക്ഷപ്പെട്ട പത്തു വയസുകാരന്റെ പിതാവിന്റെ മര്‍ദനമേറ്റത്‌. കല്ലുകൊണ്ടുള്ള ഇടിയേറ്റ്‌ അജിത്തിന്റെ തലയ്‌ക്ക്‌ മുറിവേറ്റു. ഇയാളെ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയെ പുഴയില്‍ കുളിക്കാന്‍ വിടരുതെന്ന്‌ ഉപദേശിച്ചതില്‍ പ്രകോപിതനായി മദ്യപിച്ചെത്തിയ അയല്‍വാസി മുരളീധരന്‍ മര്‍ദിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച രാവിലെ പത്തിനു യുവാവിന്റെ വീടിനു സമീപമായിരുന്നു സംഭവം. മണിമലയാറ്റിലെ കടവില്‍ കുളിക്കാനിറങ്ങിയ നാല്‌ ആണ്‍കുട്ടികളില്‍ മൂന്നു പേര്‍ കയത്തില്‍പ്പെട്ടു. തുണി അലക്കുകയായിരുന്ന പെണ്‍കുട്ടി ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. പെണ്‍കുട്ടിയുടെ നിലവിളി കേട്ട്‌ ഓടിയെത്തിയ അജിത്ത്‌ പുഴയില്‍ ചാടി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.

കുട്ടികളെ രക്ഷിച്ചതറിഞ്ഞ്‌ നാട്ടുകാര്‍ അജിത്തിനെ അനുമോദിച്ചു. പത്തുവയസു മാത്രമുള്ള കുട്ടികളെ ആറ്റില്‍ കുളിക്കാന്‍ അനുവദിച്ച മാതാപിതാക്കളെ ചിലര്‍ വിമര്‍ശിച്ചു. ഇതില്‍ പ്രകോപിച്ചാണു രാത്രിയില്‍ മുരളീധരന്‍ അസഭ്യം പറഞ്ഞ്‌ രക്ഷകനെ ആക്രമിച്ചത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top