Main Home | Feedback | Contact Mangalam
Ads by Google

പരി. പാത്രിയര്‍ക്കീസ്‌ ബാവയുടെ പ്രഥമ മൂറോന്‍ കൂദാശ ഈയാഴ്‌ച

കൊച്ചി: ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെയും കിഴക്കിന്റെയും പരമാധ്യക്ഷന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ഇഗ്നാത്തിയോസ്‌ അപ്രേം രണ്ടാമന്‍ ബാവ ചുമതലയേറ്റ ശേഷമുള്ള പ്രഥമ മൂറോന്‍ കൂദാശ 14, 15 തീയതികളില്‍ സിറിയയിലെ ദമാസ്‌കസിലുള്ള പാത്രിയര്‍ക്കാ അരമന കത്തീഡ്രലില്‍ നടക്കും.

ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ സഹകാര്‍മികത്വം വഹിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മെത്രാപ്പോലീത്തമാര്‍ സംബന്ധിക്കും. ഇന്ത്യയില്‍നിന്നു യാക്കോബായ സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, സെമിനാരി റെസിഡന്റ്‌ മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, മാത്യൂസ്‌ മോര്‍ അപ്രേം തുടങ്ങിയവരും സംബന്ധിക്കും.

തുര്‍ക്കിയിലെ ഓട്ടോമന്‍ ഭരണാധികാരികള്‍ കൊല ചെയ്‌ത സിറിയന്‍ സഭാവിശ്വാസികളുടെ നൂറാം രക്‌തസാക്ഷിത്വത്തിന്റെ ഓര്‍മ്മ (സെയ്‌ഫോ) ആചരണത്തോടനുബന്ധിച്ചാണു മൂറോന്‍ കൂദാശ.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top