Main Home | Feedback | Contact Mangalam
Ads by Google

വിദ്യാഭ്യാസത്തെ യു.ഡി.എഫ്‌. വില്‍പ്പന ചരക്കാക്കി: കാനം

ആലപ്പുഴ: യു.ഡി.എഫ്‌ ഭരണത്തില്‍ വിദ്യാഭ്യാസം വില്‍പ്പന ചരക്കായി മാറിയെന്ന്‌ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാഠപുസ്‌തക അച്ചടിയിലെ സര്‍ക്കാരിന്റെ പാളിച്ചമൂലം കോടികളുടെ നഷ്‌ടമാണ്‌ സംസ്‌ഥാനത്തിനുണ്ടായത്‌. സ്വകാര്യ പ്രസുകളെ സഹായിക്കുന്ന നിലപാടാണ്‌ വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചതെന്നും കാനം പറഞ്ഞു. പ്രമുഖ ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തകനും സി.പി.ഐ. നേതാവുമായിരുന്ന എസ്‌. കരുണാകരക്കുറുപ്പ്‌ സ്‌മാരക പുരസ്‌കാരദാന സമ്മേളനം ആലപ്പുഴയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയല്‍, തണ്ണീര്‍ത്തടം നികത്തലിനെതിരേ ശക്‌തമായ പ്രതിഷേധം ഉയരണം. ജൈവകൃഷിയും പ്രകൃതി സംരക്ഷണവും മുഖ്യ അജന്‍ഡകളാകണം. പ്രകൃതിയും മനുഷ്യനും ഒന്നിക്കേണ്ടതിന്റെ ആവശ്യകത വര്‍ഷങ്ങള്‍ക്കു മുമ്പ്‌ തിരിച്ചറിഞ്ഞവരാണ്‌ കമ്യൂണിസ്‌റ്റുകാരെന്നും കാനം പറഞ്ഞു.
പരിസ്‌ഥിതി പ്രവര്‍ത്തകനും സി.പി.ഐ സംസ്‌ഥാന എക്‌സിക്യൂട്ടീവംഗവുമായ പി പ്രസാദിന്‌ കാനം രാജേന്ദ്രന്‍ മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്‌കാരം നല്‍കി. ആലപ്പുഴ ജില്ലാ ലേബര്‍ വെല്‍ഫെയര്‍ സൊസൈറ്റി രക്ഷാധികാരി പി ജ്യോതിസ്‌ അധ്യക്ഷത വഹിച്ചു. സി.പി.ഐ. സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ അംഗം ടി. പുരുഷോത്തമന്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. സംസ്‌ഥാന കൗണ്‍സിലംഗം എ. ശിവരാജനും എ.ഐ.ടി.യു.സി. സംസ്‌ഥാന സെക്രട്ടറി ടി.ജെ. ആഞ്ചലോസും വിദ്യാര്‍ഥികള്‍ക്കു ക്യാഷ്‌ അവാര്‍ഡ്‌ വിതരണം ചെയ്‌തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top