Main Home | Feedback | Contact Mangalam
Ads by Google

അരുവിക്കര: ശബരീനാഥന്‍ ജയിക്കുമെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌

തിരുവനന്തപുരം : അരുവിക്കരയില്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി കെ.എസ്‌. ശബരീനാഥന്‍ ജയിക്കുമെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌.
എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി എം.വിജയകുമാറിനേക്കാള്‍ അയ്യായിരത്തിലധികം വോട്ട്‌ ശബരീനാഥന്‍ നേടുമെന്ന്‌ ഇന്റലിജന്‍സ്‌ (പൊളിറ്റിക്കല്‍) വിഭാഗം സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ബൂത്തുകള്‍ തിരിച്ചാണു റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. രണ്ടു ശതമാനത്തിലധികം വോട്ട്‌ തൊട്ടടുത്ത എതിര്‍ സ്‌ഥാനാര്‍ഥിയേക്കാള്‍ ശബരീനാഥനു ലഭിക്കുമെന്നാണ്‌ ഇന്റലിജന്‍സ്‌ കണക്കുകൂട്ടല്‍. ക്രിസ്‌ത്യന്‍, മുസ്ലീം വോട്ടുകള്‍ യു.ഡി.എഫിന്‌ അനുകൂലമായി ഏകീകരിച്ചു. ഇതിനു പുറമേ ആദിവാസി വിഭാഗത്തിന്റെ വോട്ടുകളിലധികവും യു.ഡി.എഫിന്റെ പെട്ടിയില്‍ വീഴും. ആഭ്യന്തര അഡീ. ചീഫ്‌ സെക്രട്ടറി നളിനി നെറ്റോക്കു ലഭിച്ച റിപ്പോര്‍ട്ട്‌ മന്ത്രിക്കു കൈമാറി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top