Main Home | Feedback | Contact Mangalam
Ads by Google

ഫെഫ്‌കയുടെ മാസ്‌റ്റേഴ്‌സ് അവാര്‍ഡ്‌ കെ.ജി. ജോര്‍ജിന്‌

കൊച്ചി: ഇന്ത്യന്‍ സിനിമയ്‌ക്കു സമഗ്രസംഭാവനകള്‍ നല്‍കിയവര്‍ക്ക്‌ മാസ്‌റ്റേഴ്‌സ്‌ അവാര്‍ഡ്‌ നല്‍കാന്‍ മലയാള സിനിമയിലെ സാങ്കേതിക വിദഗ്‌ധരുടെ സംഘടനയായ ഫെഫ്‌ക തീരുമാനിച്ചു. പ്രഥമ പുരസ്‌കാരം സംവിധായകന്‍ കെ.ജി. ജോര്‍ജിനു സമ്മാനിക്കും. 10 ലക്ഷം രൂപയും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം. അടുത്ത മാസം നടത്തുന്ന ചടങ്ങില്‍സമ്മാനിക്കും.
ഇന്ത്യയിലെ ചലച്ചിത്ര അവാര്‍ഡുകളില്‍ ഏറ്റവും വലുതാണ്‌ മാസ്‌റ്റേഴ്‌സ്‌ അവാര്‍ഡെന്ന്‌ ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്‌ണന്‍ അറിയിച്ചു.
മൂന്നു വര്‍ഷത്തില്‍ ഒരിക്കലായിരിക്കും അവാര്‍ഡ്‌ സമ്മാനിക്കുക. ഇന്ത്യന്‍ സിനിമയിലെ സാങ്കേതികരംഗത്തു പ്രവര്‍ത്തിക്കുന്നവരെ ആദരിക്കാനാണ്‌ ഈ പുരസ്‌കാരമെന്നു സംഘാടകര്‍ പറഞ്ഞു. സാങ്കേതിക വിദഗ്‌ധരുടെ സംഘടനയായ മാക്‌ടയുടെ ആദ്യ ചെയര്‍മാന്‍ കൂടിയാണ്‌ കെ.ജി. ജോര്‍ജ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top