Main Home | Feedback | Contact Mangalam
Ads by Google

സദാചാര പോലീസ്‌ അതിക്രമം: പരാതിക്കാരിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: സദാചാരപോലീസ്‌ ചമഞ്ഞ്‌ ദമ്പതികളോട്‌ അതിക്രമം കാട്ടിയ സംഭവത്തില്‍ പോലീസ്‌ പരാതിക്കാരിയുടെ മൊഴിയെടുത്തു. മാധ്യമം തിരുവനന്തപുരം യൂണിറ്റിലെ സബ്‌ എഡിറ്റര്‍ ജിഷ എലിസബത്തിന്റെയും ഭര്‍ത്താവ്‌ ജോണിന്റെയും മൊഴിയാണ്‌ മ്യൂസിയം പോലീസ്‌ ഇന്നലെ രേഖപ്പെടുത്തിയത്‌. മൊഴിയുടെ അടിസ്‌ഥാനത്തില്‍ സാക്ഷികളുടെ പട്ടിക തയാറാക്കി. സാക്ഷികളുടെ മൊഴിയെടുപ്പ്‌ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ കുറ്റപത്രം സമര്‍പ്പിക്കും. കേസുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റിലായ ശാസ്‌തമംഗലം പൈപ്പിന്‍മൂട്‌ ഭഗവതി നഗര്‍ സ്വദേശി രാജേന്ദ്രന്‍ (48), പി. വിനോദ്‌കുമാര്‍ (34) എന്നിവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 1.30നാണ്‌ ഇവര്‍ ജോണിന്റെ സ്‌ഥാപനത്തില്‍ അതിക്രമം നടന്നത്‌.
ജിഷ എലിസബത്തിനും ഭര്‍ത്താവിനും നേരെ സദാചാരപോലീസ്‌ ചമഞ്ഞ്‌ അതിക്രമം നടത്തിയ മുഴുവന്‍ പേരെയും അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ കെ.യു.ഡബ്ല്യു.ജെ. തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം ആവശ്യപ്പെട്ടു. അതിക്രമത്തിന്‌ നേതൃത്വം നല്‍കിയ മുഴുവന്‍ പേരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതുവരെ ശക്‌തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകാനും കേസ്‌ നടപടികള്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി ഏറ്റെടുത്തു നടത്താനും യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ സെക്രട്ടറി സുരേഷ്‌ വെള്ളിമംഗലം കണ്‍വീനും മീരാ അശോക്‌ ജോയിന്റ്‌ കണ്‍വീനറും ജോണ്‍ പി. തോമസ്‌, വൈ.എസ്‌. ജയകുമാര്‍, വിധു വിന്‍സെന്റ്‌, ജുഗുനുകുമാര്‍ എന്നിവര്‍ അംഗങ്ങളുമായി ഉപസമിതിക്കും രൂപംനല്‍കി.
സദാചാര പോലീസ്‌അതിക്രമത്തില്‍ നെറ്റ്വര്‍ക്ക്‌ ഓഫ്‌ വിമന്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തില്‍ വനിതാ മാധ്യമ കൂട്ടായ്‌മ പ്രതിഷേധിച്ചു. ജിഷാ എലിസബത്തും ഭര്‍ത്താവ്‌ ജോണും യോഗത്തില്‍ സംബന്ധിച്ചു.
കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിക്കു നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല അറിയിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുരേഷ്‌ വെള്ളിമംഗലം, നെറ്റ്വര്‍ക്ക്‌ ഓഫ്‌ വിമന്‍ ഇന്‍ മീഡിയ പ്രവര്‍ത്തകരായ സരിതാ വര്‍മ, കെ.എ. ബീന, ഗീതാ നസീര്‍, മീരാ അശോക്‌ എന്നിവരെയാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top